Connect with us

Kerala

തിരുവനന്തപുരത്ത് യുവാവിനേയും മകനേയും ബ്ലേഡ് മാഫിയ ആക്രമിച്ചു

Published

|

Last Updated

attackതിരുവനന്തപുരം: നെയ്യാറ്റിന്‍കര പോങ്ങില്‍ യുവാവിനെയും മൂന്നുവയസുള്ള മകനെയും മൂന്നംഗ സംഘം വീട്ടില്‍ കയറി ക്രൂരമായി ആക്രമിച്ചു. യുവാവിന്റെ കയ്യും കാലും തല്ലിയൊടിച്ചു. കുഞ്ഞിന്റെ തുടയെല്ലിനും പൊട്ടലുണ്ട്. പോങ്ങില്‍ ബി എസ് ഭവനില്‍ ബിജുവിനെയും കുഞ്ഞിനേയുമാണ് ഇന്നലെ രാത്രി ഒന്നരയോടെ മൂന്നംഗ സംഘം ആക്രമിച്ചത്.

ഗെയിറ്റ് പൂട്ടിയിട്ടിരുന്നതിനാല്‍ മതില്‍ ചാടി അകത്തു കടന്ന സംഘം കതകിന്റ പൂട്ട് കമ്പിപ്പാര വച്ചു പൊളിച്ച് ഉള്ളില്‍ കടക്കുകയായിരുന്നു. ശബ്ദം കേട്ട് ബിജുവിന്റ ഭാര്യ ഉണര്‍ന്നെങ്കിലും അക്രമികളിലൊരാള്‍ കത്തി കാണിച്ചു കൊല്ലുമെന്നു ഭീഷണിപ്പെടുത്തി. തുടര്‍ന്നായിരുന്നു കമ്പിവടി ഉപയോഗിച്ച് ബിജുവിനെ അക്രമിച്ചത്. അക്രമികള്‍ ഷര്‍ട്ടു കൊണ്ട് മുഖം മറച്ചുപിടിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ് ഇരുവരും. പൂട്ട് പൊളിക്കാന്‍ ഉപയോഗിച്ച കമ്പിപ്പാര വീട്ടില്‍ നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മരപ്പണിക്കാരനായ ബിജുവിന് ആരുമായും ശത്രുതയില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. നെയ്യാറ്റിന്‍കര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

 

 

 

Latest