Connect with us

Kerala

ഇറാഖിലെ മലയാളികള്‍ സുരക്ഷിതരെന്ന് മുഖ്യമന്ത്രി

Published

|

Last Updated

oommen chandlതിരുവനന്തപുരം: ഇറാഖിലെ കലാപബാധിത മേഖലയില്‍ കുടുങ്ങിയ മലയാളികള്‍ സുരക്ഷിതരാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. അവരെ നാട്ടിലെത്തിക്കാന്‍ എംബസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. മലയാളികള്‍ കലാപബാധിത മേഖലയിലാണെന്നത് ആശങ്കയുണ്ടാക്കുന്നകാര്യമാണെന്നും എത്രപേര്‍ അവിടെ ഉണ്ടെന്ന് കൃത്യമായി അറിയില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഋഷിരാജ് നല്ല ഉദ്യോഗസ്ഥനാണ്. അദ്ദേഹം സ്ഥാനമൊഴിയുന്നുവെന്ന വിവരം വിശ്വസനീയമല്ല. സീറ്റ് ബെല്‍റ്റ് വിവാദവുമായി ബന്ധപ്പെട്ട അദ്ദേഹം സ്ഥാനമൊഴിയുമെന്ന് കരുതുന്നില്ലെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കി.

ഇറാഖിലുള്ള മലയാളികളുടെ ബന്ധുക്കള്‍ക്ക് വിവരങ്ങള്‍ അറിയാനായി നോര്‍ക്ക ഹെല്‍പ് ലൈന്‍ ആരംഭിച്ചു. നമ്പര്‍: 00914712333339, 18004253939