Connect with us

National

ഗ്രീന്‍പീസിനെതിരെ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കൊരുങ്ങുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: വിദേശ ഫണ്ട് സ്വീകരിക്കുന്നത് നിയമം ലംഘിച്ചാണെന്ന് ചൂണ്ടിക്കാട്ടി പരിസ്ഥിതി സംഘടനയായ ഗ്രീന്‍പീസടക്കം പത്തിലധികം സന്നദ്ധ സംഘടനകള്‍ക്കെതിരെ കേന്ദ്രം നടപടിക്കൊരുങ്ങുന്നു. നടപടിയെടുക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംഘടനകള്‍ക്ക് നോട്ടീസയച്ചു.

ആണവ നിലയങ്ങള്‍ക്കും കല്‍ക്കരി ഖനനത്തിനും എതിരായ സമരങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന ഗ്രീന്‍പീസിന്റെ പ്രവര്‍ത്തനങ്ങള്‍ മൂലം രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയില്‍ കുറവുണ്ടാകുന്നുവെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി.

അതേസമയം പ്രവര്‍ത്തനങ്ങള്‍ രാജ്യ സുരക്ഷയെ ബാധിക്കുമെന്നുള്ള ആരോപണം സന്നധ സംഘടനകള്‍ തള്ളി. രഹസ്യാന്വേഷണ വിഭാഗത്തിന്റെ നീക്കത്തില്‍ ദുരൂഹതയുണ്ടെന്നും സംഘടനകള്‍ വ്യക്തമാക്കി.