Connect with us

Kozhikode

ടിവിയുടെ ശബ്ദം കുറക്കാന്‍ പറഞ്ഞതിന് പിതാവിന്റെ കാല്‍ മകന്‍ തല്ലിയൊടിച്ചു

Published

|

Last Updated

നാദാപുരം: ടി വിയുടെ ശബ്ദം കുറക്കാന്‍ ആവശ്യപ്പെട്ടതിന് മകന്‍ പിതാവിന്റെ കാല്‍ തല്ലിയൊടിച്ചു. പരപ്പുപാറ കുങ്കന്‍ നിരപ്പുമ്മല്‍ കുമാരന്‍ (53)നെയാണ് പരുക്കുകളോടെ നാദാപുരം ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തില്‍ ഇയാളുടെ മകന്‍ രജിലേഷിനെതിരെ വധശ്രമത്തിന് വളയം പോലീസ് കേസെടുത്തു. ദിവസങ്ങള്‍ക്ക് മുമ്പ് മകന്റെ അടിയേറ്റ് പരുക്കേറ്റ കുമാരന്‍ ചികിത്സയിലായിരുന്നു.

Latest