Connect with us

Kozhikode

പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍; നടപടി മാത്രമില്ല

Published

|

Last Updated

നരിക്കുനി: പുല്ലാളൂര്‍ അങ്ങാടിയില്‍ വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള വിതരണ പൈപ്പ് പൊട്ടി വെള്ളം പാഴാകാന്‍ തുടങ്ങിയിട്ട് മാസങ്ങളായെങ്കിലും നടപടിയെടുക്കാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു.
ഒരു വര്‍ഷം മുമ്പ് പൈപ്പ് ലൈന്‍ നവീകരണാര്‍ഥം പുതിയ പൈപ്പുകളിട്ടപ്പോള്‍ പുല്ലാളൂര്‍ അങ്ങാടിയില്‍ ഒരു ടാപ്പ് സ്ഥാപിച്ചിരുന്നു. ഇത് സ്ഥാപിച്ച് ഒരു മാസത്തിനകം തന്നെ പൊട്ടിയിരുന്നു. സംരക്ഷണത്തിനായി സിമന്റ് പൈപ്പുകളൊന്നുമില്ലാതെ ജി ഐ പൈപ്പ് മാത്രം ഉപയോഗിച്ചുള്ള പൊതു കണക്ഷന് അധികം ആയുസുണ്ടാകില്ലെന്ന് നാട്ടുകാരുടെ മുന്നറിയിപ്പ് അവഗണിച്ചാണ് അന്ന് സ്ഥാപിച്ചത്.
സൗകര്യപ്രദമായ മറ്റൊരു സ്ഥലത്തേക്ക് പൈപ്പ് മാറ്റണമെന്നും ആവശ്യം ശക്തമാകുന്നതിനിടെ ജി ഐ പൈപ്പ് പൂര്‍ണമായി പൊട്ടിയിരിക്കുകയാണ്. ഇപ്പോള്‍ എല്ലാ സമയത്തും ഇവിടെ കുടിവെള്ളം പുറത്തേക്കൊഴുകി പാഴാകുകയാണ്. ഓരോ ദിവസവും ലിറ്റര്‍ കണക്കിന് വെള്ളമാണ് റോഡിലൊഴുകുന്നത്. കൊടുവള്ളി വാട്ടര്‍ അതോറിറ്റിക്ക് കീഴിലാണ് ഈ പദ്ധതി.

Latest