Connect with us

National

നരേന്ദ്ര മോദിയുടെ ഭൂട്ടാന്‍ സന്ദര്‍ശനം നാളെ

Published

|

Last Updated

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി നാള ഭൂട്ടാന്‍ സന്ദര്‍ശിക്കും. പ്രധാനമന്ത്രിയായതിന് ശേഷമുളള മോഡിയുടെ പ്രഥമ വിദേശ സന്ദര്‍ശനമാണിത്. ഭൂട്ടാന്‍ രാജാവിന്റെ ക്ഷണപ്രകാരമുളള സന്ദര്‍ശനത്തില്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജും, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും മോഡിയെ അനുഗമിക്കും. ഇന്ത്യയും ഭൂട്ടാനും തമ്മില്‍ വര്‍ഷങ്ങളായി നല്ല നയതന്ത്ര ബന്ധം നിലനില്‍ക്കുന്നുണ്ട്.

201213 സാമ്പത്തിക വര്‍ഷം ഇരു രാജ്യങ്ങളുമായുളള ഉഭയകക്ഷി വ്യാപാരം 6830 കോടി രൂപയായിരുന്നു. ഭൂട്ടാന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവുമധികം ധനസഹായം നല്‍കുന്നത് ഇന്ത്യയാണ്. വിദേശധനസഹായത്തിന്റെ 70 ശതമാനം വരും ഇന്ത്യയുടെ സംഭാവന. 201318 കാലയളവില്‍ 4500 കോടി രൂപയാണ് ഭൂട്ടാന് ഇന്ത്യ വാഗദാനം ചെയ്തിട്ടുള്ളത്.

Latest