Connect with us

Wayanad

ജപ്തിനോട്ടീസ്: പ്രക്ഷോഭം ആരംഭിക്കുമെന്ന് വിദ്യഭ്യാസ വായ്പ ജപ്തിവിരുദ്ധ ആക്ഷന്‍ കമ്മിറ്റി

Published

|

Last Updated

കല്‍പ്പറ്റ: ജപ്തിനോട്ടീസിന്റെ പേരില്‍ പ്രക്ഷോഭപരിപാടികള്‍ ആരംഭിക്കുമെന്ന വിദ്യഭ്യാസ വായ്പ ജപ്തിവിരുദ്ധ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളുടെ മുന്നറിയിപ്പ് ഭയന്ന് കാപ്പിസെറ്റിലെ ദേശസാത്കൃത ബാങ്ക് തുക വെട്ടിക്കുറച്ച് വീണ്ടും നോട്ടീസയച്ചു.
ആദ്യമെത്തിയ ജപ്തിനോട്ടീസിലെ തുകയെക്കാള്‍ രണ്ടും മൂന്നും ലക്ഷം രൂപ കുറച്ചാണ് ഇപ്പോള്‍ നോട്ടീസയക്കുന്നത്. കണക്കില്‍ വന്ന പിഴവാണ് തുക കൂടാന്‍ കാരണമെന്നാണ് ബാങ്ക് ഉദ്യോഗസ്ഥരുടെ വാദം. എന്നാല്‍ ലക്ഷങ്ങളുടെ നോട്ടീസ് കണ്ട് ആത്മഹത്യയെ കുറിച്ചുവരെ ചിന്തിച്ച കുടുംബങ്ങളുടെ ആശങ്ക ഉദ്യോഗസ്ഥര്‍ക്ക് പ്രശ്‌നമേയല്ല. മാത്രമല്ല,
മുമ്പ് പറഞ്ഞ തുക അടച്ചിരുന്നെങ്കില്‍ പല വിദ്യാര്‍ത്ഥികളുടെ ലക്ഷങ്ങളുടെ നഷ്ടമുണ്ടാകുമായിരുന്നു. 2003 മുതല്‍ 2008 വരെ ആദ്യഘട്ടത്തിലും 2009 മുതല്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ രണ്ടാംഘട്ടത്തിലും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വിദ്യഭ്യാസ വായ്പയെടുത്തവര്‍ക്ക് പലിശ ആനുകൂല്യം നല്‍കിയിട്ടുള്ളതാണ്. എന്നാല്‍, അക്കാര്യങ്ങളെല്ലാം മറച്ചുവച്ച് ബാങ്ക് അധികൃതര്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കുകയാണ്.
മാസങ്ങള്‍ക്ക് മുമ്പ് വിദ്യഭ്യാസ വായ്പയുടെ പലിശ ആനുകൂല്യത്തിനായി എണ്ണായിരേത്താളം അപേക്ഷകള്‍ കലക്ടറേറ്റില്‍ വായ്പക്കാര്‍ നല്‍കിയിട്ടുണ്ട്. അതിന്റെ പലിശ ആനുകൂല്യങ്ങള്‍ തിട്ടപ്പെടുത്തി വായ്പക്കാര്‍ക്ക് നല്‍കുന്നതിനുള്ള നടപടികള്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
ഇതിനിടയിലാണ് വിവിധ ബാങ്കുകളില്‍ നിന്നുമായി നൂറുകണക്കിന് വായ്പക്കാര്‍ക്ക് ബാങ്കുകള്‍ ജപ്തിേനാട്ടീസ് അയച്ചുകൊണ്ടിരിക്കുന്നത്.
പാടിച്ചിറ സ്വദേശിയായ തോമസ് പൂകുടിയില്‍ മകളുടെ വിദ്യഭ്യാസത്തിനായി 2006ല്‍ കാപ്പിസെറ്റ് എസ് ബി ഐ ബാങ്കില്‍ നിന്നും 3,25,000 രൂപ എടുത്തിരുന്നു. നാലുമാസം മുമ്പ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം 3,75,000 രൂപ തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെട്ടു. തിരിച്ചടയ്ക്കാനായി ചെന്നപ്പോള്‍ 4,75,000 രൂപ വേണമെന്ന് ബാങ്ക് അധികൃതര്‍ ആവശ്യപ്പെട്ടു.
അതിനാല്‍ ഈ തുക അടയ്ക്കാന്‍ കഴിഞ്ഞിട്ടില്ല.എന്നാല്‍ എതാനം ദിവസം മുമ്പ് 9,66,000 രൂപ അടയ്ക്കണമെന്നാവശ്യപ്പെട്ട് ജപ്തി നോട്ടീസ് വന്നു.
ജപ്തിവിരുദ്ധ ആക്ഷന്‍ കമ്മിറ്റി പ്രക്ഷോഭപരിപാടികള്‍ ആരംഭിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയതോടെ ബാങ്ക് ഇതേ വീട്ടിലേക്ക് ഏറ്റവുമൊടുവില്‍ അയച്ച നോട്ടീസില്‍ 6,38,098 രൂപയാണ് അടക്കേണ്ടതെന്നാണ് വ്യക്തമാക്കുന്നത്. കണക്കില്‍ വന്ന പിഴവാണ് തുക കൂടാന്‍ കാരണമെന്ന കുമ്പസാരവും ബാങ്ക് അധികൃതര്‍ നല്‍കുന്നുണ്ട്.
അതേസമയം, 9.66 ലക്ഷം രൂപയുടെ നോട്ടീസ് കണ്ട് ഈ കുടുംബം ഏറെ മാനസികസംഘര്‍ഷം അനുഭവിക്കുകയായിരുന്നു. ബാങ്ക് അധികൃതര്‍ ആദ്യം സമ്മതിച്ച തുകയ്ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ ഈ പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാണ് ജപ്തിവിരുദ്ധ ആക്ഷന്‍ കമ്മിറ്റഇ ആവശ്യപ്പെടുന്നത്.
അല്ലാത്തപക്ഷം വായ്പക്കാര്‍ ബാങ്കുകള്‍ക്ക് മുന്നില്‍ കുടില്‍കെട്ടി സമരം ആരംഭിക്കുമെന്നും ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കുന്നു. കാപ്പിസെറ്റിലെ ബാങ്കില്‍ നിന്ന് ഇത്തരത്തില്‍ നിരവധി വായ്പക്കാര്‍ക്ക് ജപ്തിേനാട്ടീസ് അയച്ചിട്ടുണ്ട്.
വിദ്യാഭ്യാസ വായ്പയുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ വലിയ ആശ്വാസ നടപടികളും ആനുകൂല്യങ്ങളും പ്രഖ്യാപിക്കുെമന്ന് അറിയിച്ചിട്ടുള്ളതാണ്. കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനം ഉണ്ടാവുന്നതുവരെ ബാങ്കുകളുടെ ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നും ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെടുന്നു.