Connect with us

National

സുഡാനില്‍ തീവ്രവാദികളുടെ തടവിലായിരുന്ന ഇന്ത്യന്‍ എന്‍ജിനീയറെ മോചിപ്പിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: മൂന്ന് മാസമായി സുഡാനില്‍ തീവ്രവാദികളുടെ തടവിലായിരുന്ന ഇന്ത്യന്‍ എന്‍ജിനീയറെ മോചിപ്പിച്ചു. ഐ ടി എന്‍ജിനീയര്‍ ഇര്‍ഫാന്‍ ജഫ്രി (32) യാണ് സുഡാനിലെ ദര്‍ഫൂറില്‍ തടവില്‍ കഴിഞ്ഞത്. താന്‍ സുരക്ഷിതനാണെന്നും ആരോഗ്യത്തിന് കുഴപ്പമില്ലെന്നും ജഫ്രി പ്രതികരിച്ചു. സുഡാന്‍ സര്‍ക്കാറിന്റെ സഹായത്തോടെ പ്രത്യേക വിമാനത്തില്‍ ജഫ്രി നാട്ടിലേക്ക് മടങ്ങും. ജഫ്രി ജോലി ചെയ്യുന്ന ട്രിജിയന്‍ ടെക്‌നോളജീസ് ലിമിറ്റഡ് കമ്പനിയുടെ അധികൃതര്‍ സുഡാനിലെ ഇന്ത്യന്‍ സ്ഥാനപതിയുമായി ബന്ധപ്പെട്ട് നടത്തിയ ശ്രമങ്ങളുടെ ഫലമായാണ് മോചനം സാധ്യമായത്.
നാല് വര്‍ഷം മുമ്പ് ഒരു അന്താരാഷ്ട്ര കമ്പനി ഇദ്ദേഹത്തെ വടക്കന്‍ ആഫ്രിക്കയിലേക്ക് സേവനത്തിന് നിയോഗിക്കുകയായിരുന്നു. കഴിഞ്ഞ മാര്‍ച്ച് 11ന് ഒരു വിഭാഗം സായുധ സംഘമെത്തി ഇദ്ദേഹത്തെ കൊള്ളയടിക്കുകയും ശേഷം തടവിലാക്കുകയുമായിരുന്നു. 32 ലക്ഷം രൂപ പ്രതിഫലം തന്നാല്‍ മോചിപ്പിക്കാമെന്നായിരുന്നു തീവ്രവാദികളുടെ വിലപേശല്‍.
ഐക്യരാഷ്ട്ര സഭയുടെ പദ്ധതി പ്രകാരമാണ് ജഫ്രിയെ ആഫ്രിക്കയില്‍ പ്രവര്‍ത്തിക്കാന്‍ കമ്പനി നിയോഗിച്ചത്. വിഷയത്തില്‍ യു എന്‍ അധികൃതര്‍ ഇടപെട്ടിരുന്നെങ്കിലും തുക കൈമാറി ബന്ദിയെ മോചിപ്പിക്കുന്നത് യു എന്‍ നയമല്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
നേരത്തെ തടവിലാക്കിയവര്‍ ആവശ്യപ്പെട്ട 32 ലക്ഷം രൂപ നല്‍കാന്‍ ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ തയ്യാറായിരുന്നു. എന്നാല്‍ അവരോട് കാത്തിരിക്കാനായിരുന്നു അധികൃതര്‍ ആവശ്യപ്പെട്ടതെന്നും ജഫ്രിയുടെ അമ്മാവന്‍ വ്യക്തമാക്കിയിരുന്നു.
നാലോ അഞ്ചോ തവണ കുടുംബാംഗങ്ങളെ ഫോണില്‍ ബന്ധപ്പെടാന്‍ ജഫ്രിക്ക് തീവ്രവാദികള്‍ അവസരം നല്‍കിയിരുന്നു. ജഫ്രിയുടെ ഭാര്യ നഫീസ, ഏഴ് വയസ്സുകാരന്‍ മകന്‍ എന്നിവര്‍ മൂന്ന് മാസത്തിന് ശേഷം ജഫ്രിയെ കാണാന്‍ കഴിയുന്നതിന്റെ ആനന്ദത്തിലാണ്.

 

---- facebook comment plugin here -----

Latest