Connect with us

National

കുട്ടികളെ കൊണ്ടുവന്നത് കേന്ദ്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കാന്‍ നീക്കം

Published

|

Last Updated

ന്യൂഡല്‍ഹി: ഝാര്‍ഖണ്ഡില്‍ നിന്ന് കേരളത്തിലെ അനാഥാലയങ്ങളില്‍ ചേര്‍ന്ന് പഠിക്കാന്‍ കുട്ടികളെ കൊണ്ടുവന്നതിനെ കുറിച്ച് കേന്ദ്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കാന്‍ നീക്കം. ഇതേക്കുറിച്ച് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ശിപാര്‍ശ ചെയ്തു. കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് ജോയിന്റ് സെക്രട്ടറി, വകുപ്പ് മന്ത്രി മേനകാ ഗാന്ധിക്ക് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ശിപാര്‍ശ.
കേരളത്തില്‍ നടന്നത് അന്തര്‍ സംസ്ഥാന മനുഷ്യക്കടത്താണെന്ന് സംശയിക്കുന്നതായി ശിപാര്‍ശയില്‍ പറയുന്നു. കുട്ടികളെ എത്തിച്ചത് രേഖകളില്ലാതെയാണെന്നും ഏജന്റുമാര്‍ പണം കൈപ്പറ്റിയെന്നും വനിതാ ശിശുക്ഷേമവകുപ്പിന്റെ റിപ്പോര്‍ട്ടിലുണ്ട്. സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയോ മറ്റോ ഉണ്ടോ എന്ന് പരിശോധിക്കണം. അതിന് സി ബി ഐ പോലുള്ള കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നാണ് റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നത്.

---- facebook comment plugin here -----

Latest