Connect with us

Ongoing News

പിന്‍സീറ്റ് യാത്രക്കാര്‍ക്ക് സീറ്റ് ബെല്‍റ്റ് വേണ്ട

Published

|

Last Updated

തിരുവനന്തപുരം: വാഹനങ്ങളില്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് സീറ്റ ്‌ബെല്‍റ്റ് നിര്‍ബന്ധമാക്കില്ലെന്ന് ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയുള്ള ഗതാഗത വകുപ്പിന്റെ സര്‍ക്കുലര്‍ പിന്‍വലിച്ച് ഉടന്‍ ഉത്തരവിറക്കുമെന്നും കെ ശിവദാസന്‍ നായരുടെ സബ്മിഷന് മന്ത്രി മറുപടി നല്‍കി. ഗതാഗത നിയമങ്ങള്‍ ഏറെയുണ്ട്. എന്നാല്‍ ചിലത് നടപ്പാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. ഗതാഗത കമ്മീഷനര്‍ ഋഷിരാജ് സിംഗിന്റെ പുതിയ ഉത്തരവ് അപ്രായോഗികമാണ്. ഇത്തരത്തില്‍ കേസെടുക്കാന്‍ പോയാല്‍ എല്ലാവര്‍ക്കുമെതിരെ കേസെടുക്കേണ്ടി വരും. ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കിയതിനെ തുടര്‍ന്നാണ് നടപടിയെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. എവടെയും ഇല്ലാത്ത പരിഷ്‌കാരങ്ങളാണ് ഒരു ഉദ്യോഗസ്ഥന്‍ നടപ്പാക്കുന്നതെന്നും ഇത്തരത്തില്‍ മുന്നോട്ടുപോയാല്‍ അദ്ദേഹത്തെ ബല്‍റ്റിട്ട് എവിടെയെങ്കിലും കെട്ടിയിടണമെന്നും സബ്മിഷന്‍ അവതരിപ്പിച്ച് ശിവദാസന്‍ നായര്‍ പറഞ്ഞു. കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെ വാഹനാപകടത്തില്‍ മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് കാറുകളുടെ പിന്‍സീറ്റുകളില്‍ ഇരിക്കുന്നവര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കി ഗതാഗത കമ്മീഷനര്‍ സര്‍ക്കുലര്‍ ഇറക്കിയത്. ഇതിന്റെ പശ്ചാത്തലത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വാഹന പരിശോധന കര്‍ശനമാക്കുകയും ചെയ്തിരുന്നു.