Connect with us

Ongoing News

കടല്‍ക്ഷോഭം: അടിയന്തര സഹായമായി 18 കോടി

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷത്തെ തുടര്‍ന്ന് കടല്‍ക്ഷോഭം രൂക്ഷമായ ഒമ്പത് ജില്ലകളില്‍ അടിയന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ പതിനെട്ട് കോടി രൂപ അനുവദിച്ചു. കടല്‍ക്ഷോഭത്തെ തുടര്‍ന്ന് മത്സ്യബന്ധനത്തിന് പോകാനാകാത്ത തൊഴിലാളികള്‍ക്കും കടലാക്രമണത്തില്‍ നാശനഷ്ടം സംഭവിച്ച കുടുംബങ്ങള്‍ക്കും ഒരാഴ്ചത്തെ സൗജന്യ റേഷന്‍ അനുവദിക്കാനും ഇന്നലെ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗം തീരുമാനിച്ചു. തീരപ്രദേശമുള്ള ഒമ്പത് ജില്ലകളിലും കടല്‍ക്ഷോഭം ബാധിച്ചെങ്കിലും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, മലപ്പുറം ജില്ലകളിലാണ് കൂടുതല്‍ നാശനഷ്ടം സംഭവിച്ചതെന്ന് മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. നാശനഷ്ടത്തിന്റെ കണക്കനുസരിച്ചാകും തുക അനുവദിക്കുക.
കടലാക്രമണം തടയാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ജലവിഭവ വകുപ്പിന് അനുമതി നല്‍കി. ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്താന്‍ ആരോഗ്യ വകുപ്പിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Latest