Connect with us

Ongoing News

3825 സ്കൂളുകളില്‍ പോര്‍ട്ടബിള്‍ ബയോഗ്യാസ് പ്ലാന്റുകള്‍

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ 3825 സ്്കൂളുകളില്‍ പോര്‍ട്ടബിള്‍ ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് 555 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയതായി മന്ത്രി കെ പി മോഹനന്‍ നിയമസഭയെ അറിയിച്ചു. കഴിഞ്ഞ വര്‍ഷം പ്രകൃതിക്ഷോഭം മൂലം കൃഷി നശിച്ച നെല്‍ കര്‍ഷകര്‍ഷകര്‍ക്ക് 1185.68 മെട്രിക് ടണ്‍ നെല്‍ വിത്ത് സൗജന്യമായി നല്‍കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാറില്‍ നിന്ന് 100 ശതമാനം ധനസഹായത്തോടെ സൗജന്യ ബയോഗ്യാസ് പ്ലാന്റ് പദ്ധതിയും നടപ്പിലാക്കും. കൈതച്ചക്കയുടെ കയറ്റുമതി സാധ്യത പരിഗണിച്ച് ഉത്പാദനം, സംസ്‌കരണം, വിതരണം, കയറ്റുമതി എന്നിവയില്‍ സമഗ്ര വികസനം ലക്ഷ്യമാക്കി പൈനാപ്പിള്‍ മിഷന്‍ രൂപവത്കരിച്ചിട്ടുണ്ടെന്നും മന്ത്രി ചോദ്യങ്ങള്‍ക്ക് മറുപടിയായി മന്ത്രി പറഞ്ഞു.