Connect with us

Kerala

കാപ്പ നിയമത്തിനെതിരെ നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം

Published

|

Last Updated

തിരുവനന്തപുരം:കാപ്പ നിയമത്തിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി.ഇ പി ജയരാജനാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ കാപ്പ നിയമംചുമത്തുന്നു എന്നായിരുന്നു പ്രതിപക്ഷ ആരോപണം.കാപ്പ നിയമം ഉപയോഗിച്ച് ജനകീയ സമരങ്ങള്‍ നടത്തുന്ന യുവജനനേതാക്കളെ അടിച്ചമര്‍ത്തുന്നെന്ന് ജയരാജന്‍ പറഞ്ഞു.സര്‍ക്കാര്‍ മാറുമെന്ന കാര്യം എല്ലാവരും ഓര്‍ക്കണമെന്നും ജയരാജന്‍ പറഞ്ഞു.
എന്നാല്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ നിയമം ഉപയോഗിക്കുന്നത് സര്‍ക്കാര്‍ നയമല്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.കാപ്പനിയമം ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കും.എന്നാല്‍ നിയമം ഭേദഗതി ചെയ്യാന്‍ ആലോചനയില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.തുടര്‍ന്ന് അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.