Connect with us

Wayanad

തുക വര്‍ധിപ്പിച്ചില്ല; വിദ്യാലയങ്ങളില്‍ ഉച്ചഭക്ഷണം മുടങ്ങാന്‍ സാധ്യത

Published

|

Last Updated

കല്‍പ്പറ്റ: വിദ്യാലയങ്ങളില്‍ ഉച്ചഭക്ഷണം നല്കുന്നതിനുള്ള തുക വര്‍ധിപ്പിക്കാന്‍ ഇനിയും നടപടിയായില്ല.
ജില്ലയിലെ മിക്ക സ്‌കൂളുകളിലും ഉച്ചഭക്ഷണം മുടങ്ങാന്‍ സാധ്യത. നിത്യോപയോഗ സാധനങ്ങളുടെ വില വന്‍തോതില്‍ വര്‍ധിപ്പിച്ചിട്ടും മുന്‍ വര്‍ഷങ്ങളില്‍ അനുവദിച്ച തുക തന്നെയാണ് നല്കുന്നത്. കഴിഞ്ഞ അധ്യയന വര്‍ഷം ചെലവഴിച്ച തുക പോലും മിക്ക സ്‌കൂളുകളിലും ലഭിക്കാത്ത സാഹചര്യത്തില്‍ പുതിയ അധ്യയന വര്‍ഷത്തില്‍ ഉച്ചഭക്ഷണത്തിന് വന്‍തുക ബാധ്യതയായി വരുമെന്നാണ് അധ്യാപകര്‍ പറയുന്നത്.
പൊതുവിതരണ വകുപ്പ് നല്‍കുന്ന അരിക്ക് പുറമെ ഒരു കുട്ടിയ്ക്കായി അഞ്ചു രൂപയാണ് ഒരു ദിവസം സ്‌കൂളിലേയ്ക്ക് നല്‍കുന്നത്. ആഴ്ചയില്‍ രണ്ടു ദിവസം പാലും രണ്ടു ദിവസം പോഷക സമൃദ്ധമായ കറിയും ഒരു ദിവസം മുട്ടയും ഉച്ചഭക്ഷണത്തോടൊപ്പം നല്കണമെന്നാണ് വ്യവസ്ഥ. എട്ടാം വരെയുള്ള കുട്ടികള്‍ക്കാണ് ഇത്തരത്തില്‍ ഭക്ഷണം നല്‍കുന്നത്.
എന്നാല്‍ ഇപ്പോള്‍ നല്കുന്ന തുകകൊണ്ട് ഒരുതരത്തിലും ഭക്ഷണം നല്‍കാന്‍ കഴിയില്ലെന്നാണ് അധ്യാപകര്‍ പറയുന്നത്.
കഴിഞ്ഞ അധ്യയന വര്‍ഷം തുക വര്‍ധിപ്പിക്കാന്‍ തത്വത്തില്‍ തീരുമാനിച്ചിരുന്നെങ്കിലും പ്രാബല്യത്തില്‍ വന്നില്ല. നല്ല ഭക്ഷണം കുട്ടികള്‍ക്ക് നല്‍കണമെങ്കില്‍ സ്വന്തം കൈയില്‍ നിന്നും പണം ചെലവഴിക്കേണ്ടിവരും.

ജില്ലാതല കമ്മറ്റി യോഗം 16 ന്
കല്‍പ്പറ്റ: ജില്ലയിലെ പട്ടികജാതി-പട്ടികവര്‍ഗ്ഗ ജില്ലാതല കമ്മറ്റി യോഗം 16ന് തിങ്കളാഴ്ച വൈകിട്ട് 4.30 ന് കലക്ടറേറ്റ് മിനി കോ ണ്‍ഫറന്‍സ് ഹാളില്‍ ചേരും.

 

Latest