Connect with us

Wayanad

വേനല്‍മഴയില്‍ നാശനഷ്ടം: കേന്ദ്രസംഘം നാളെ ജില്ലയിലെത്തും

Published

|

Last Updated

കല്‍പ്പറ്റ: ജില്ലയില്‍ ഈ വര്‍ഷം വേനല്‍മഴയിലുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനായി ആറ് പേരടങ്ങുന്ന കേന്ദ്രസംഘം നാളെ ജില്ലയിലെത്തും.
12 കോടിരൂപയുടെ നാശനഷ്ടങ്ങളാണ് ഈ വര്‍ഷം വേനല്‍മഴയില്‍ ജില്ലയിലുണ്ടായത്. സംഘത്തില്‍ കേന്ദ്ര കുടിവെള്ളം-ശുചിത്വ ഡെപ്യൂട്ടി അഡൈ്വസര്‍ ജി.ബാലസുബ്രഹ്മണ്യം, കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് സൂപ്രണ്ടിങ് എഞ്ചിനീയര്‍ ആര്‍.പി.സിങ്, കേന്ദ്ര ധനകാര്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ മുകേഷ്‌കുമാര്‍, കേന്ദ്ര ഗ്രാമവികസന അസി. കമ്മീഷണര്‍ പ്രസന്ന.വി.സാലിയന്‍ എന്നിവരടങ്ങുന്ന സംഘമാണ് വയനാട്ടിലെത്തുന്നത്. കോട്ടയം എ.ഡി.എം. ടി.വി. സുഭാഷ്, എസ്.ഇ.ഒ.സി. പ്രൊജക്ട് ഫെലോ ടി.ആര്‍.രാജീവ് എന്നിവരാണ് കേന്ദ്രസംഘത്തെ അനുഗമിക്കുന്നത്.
ശനിയാഴ്ച രാവിലെ 9 ന് സംഘം ബത്തേരി റസ്റ്റ്ഹൗസിലെത്തും. തുടര്‍ന്ന് വേനല്‍മഴ നാശനഷ്ടം ഉണ്ടായ ജില്ലയിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും.

ക്വിസ്-ചിത്രരചനാ
മത്സരങ്ങള്‍ 18 ന്
കല്‍പ്പറ്റ: ലോക രക്തദാതൃ ദിനാചരണത്തോടനുബന്ധിച്ച് ജില്ലയിലെ ഹയര്‍സെക്കണ്ടറി , കോളേജ് വിദ്യാര്‍ഥികള്‍ക്കായി ആരോഗ്യ വകുപ്പ് സംഘടിപ്പിക്കുന്ന ജില്ലാതല ക്വിസ്, ചിത്രരചനാ മത്സരങ്ങള്‍ ജൂണ്‍ 18 ന് രാവിലെ 10 മണിക്ക് പനമരം ഗവ. നേഴ്‌സിങ് സ്‌കൂളില്‍ നടക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ക്വിസ് മത്സരത്തില്‍ ഒരു സ്ഥാപനത്തില്‍ നിന്നും രണ്ട് പേരടങ്ങുന്ന ഒരു ടീമിന് പങ്കെടുക്കാം. ചിത്രരചനാ മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ വാട്ടര്‍കളര്‍, ബ്രഷ് മുതലായവ കൊണ്ടുവരണം. ഫോണ്‍ : 9447934157, 9495257810.

Latest