Connect with us

Kasargod

സബ് കലക്ടര്‍ കളിക്കളത്തിലിറങ്ങി; കാണികള്‍ക്കാവേശമായി

Published

|

Last Updated

തൃക്കരിപ്പൂര്‍: ജില്ലാ സബ് കലക്ടര്‍ കളിക്കളത്തിലിറങ്ങിയപ്പോള്‍ കളി കാണാനെത്തിയ കാണികള്‍ക്ക് ആവേശമായി. ജില്ലാ സബ് കലക്ടര്‍ ജീവന്‍ ബാബുവാണ് ജേഴ്‌സിയുമണിഞ്ഞാണ് ഇന്നലെ ഫുട്ബാള്‍ കളിക്കാനെത്തിയത്.
ലോകകപ്പിനെ വരവേല്‍ക്കാനായി ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംഘടിപ്പിച്ച സെമിനാറിന്റെ ഭാഗമായാണ് ഇന്നലെ വൈകിട്ട് ഉദിനൂര്‍ ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനിയില്‍ സൗഹൃദ ഫുട്‌ബോള്‍ മത്സരം നടന്നത്. സബ് കലക്ടറെ കൂടാതെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് അച്യുതന്‍ മാസ്റ്റര്‍, ചെറുവത്തൂര്‍ എ ഇ ഒ പ്രകാശന്‍ മാസ്റ്റര്‍, പി പി അശോകന്‍ മാസ്റ്റര്‍ തുടങ്ങിയവരടങ്ങിയ ടീമുമായി എറ്റുമുട്ടിയത് സംസ്ഥാന സിവില്‍ സര്‍വീസ് മീറ്റില്‍ ജേതാക്കളായ ജില്ലാ സിവില്‍ സര്‍വീസ് ടീമാണ്. ഫുട്‌ബോള്‍ മത്സരത്തിന് മുമ്പായി റാലിയും ഉണ്ടായിരുന്നു.
ഇന്നലെ ഉച്ചക്ക് ശേഷം മൂന്നുമണിയോടെ നടന്ന സെമിനാറില്‍ ജില്ലാ കലക്ടര്‍ ജീവന്‍ ബാബു ലോക ഫുട്‌ബോളും ഇന്ത്യയും എന്ന വിഷയം അവതരിപ്പിച്ച് പരിപാടി ഉദ്ഘാടനംചെയ്തു. ഡോ. വി പി പി മുസ്തഫ മോഡറേറ്ററായിരുന്നു. എം അച്യുതന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ഡപ്യൂട്ടി ഡയറക്ടര്‍ സി രാഘവന്‍, പ്രസ്‌ക്ലബ് പ്രസിഡന്റ് എം ഒ വര്‍ഗീസ്, തൃക്കരിപ്പൂര്‍ പ്രസ്‌ഫോറം പ്രസിഡന്റ് എ മുകുന്ദന്‍, പി പി കരുണാകരന്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വിജയന്‍ മാസ്റ്റര്‍, കോച്ചുമാരായ കെ വി ഗോപാലന്‍, റാഷിദ്, ശശിധരന്‍ അടിയോടി, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം സി നാരായണന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. ഡോ. വി പ്രഭാകരന്‍ സ്വാഗതവും കെ വി വിജയന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

Latest