Connect with us

Kasargod

ആദിവാസി യുവാവിന്റെ മരണം: മരം വ്യാപാരി കസ്റ്റഡിയില്‍

Published

|

Last Updated

കല്‍പ്പറ്റ: കഴിഞ്ഞ ദിവസം പുല്‍പള്ളി ടൗണില്‍ ആദിവാസി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മരം കച്ചവടക്കാരനെ പുല്‍പള്ളി പോലീസ് കസ്റ്റഡിയിലെടുത്തു. പുല്‍പള്ളിക്കടുത്ത് കാപ്പിസെറ്റ് മുതലിമാരന്‍ കോളനിയിലെ കാളന്‍ 42 കൊല്ലപ്പെട്ട സംഭവത്തിലാണ് ടിമ്പര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹിയായ പി ജെ മോഹനനെ പുല്‍പള്ളി പോലീസ് കസ്റ്റഡിയിലെടുത്തത്. സുല്‍ത്താന്‍ ബത്തേരി-പെരിക്കല്ലൂര്‍ റോഡരികില്‍ ചൊവ്വാഴ്ച രാത്രി 11 നാണ് കാളന്റെ മൃതദേഹം കണ്ടെത്തിയത്. പ്രധാന പാതയില്‍ നിന്നും മോഹനന്റെ വീട്ടിലേക്കുള്ള സ്വകാര്യ റോഡിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രധാന റോഡില്‍ നിന്നും മാറി മോഹനന്റെ വീട്ടിലേക്കുള്ള സ്വാകര്യ റോഡില്‍ മദ്യപിച്ച് ലക്ക് കെട്ട് കിടന്നിരുന്ന കാളന്റെ ശരീരത്തു കൂടി മോഹനന്റെ കാര്‍ കയറിയിറങ്ങുകയായിരുന്നു. രാത്രി 9.45 മുതല്‍ 10.30 വരെയുള്ള പവര്‍കട്ടിന്റെ സമയത്തായിരുന്നു മോഹനന്റെ കാര്‍ അതുവഴി കടന്നു പോയത്. 10.30-ന് പവര്‍കട്ടിന് ശേഷം അതുവഴി പോയ ചില പോലീസുകാരണ് കാളന്റെ മൃതദേഹം കണ്ടത്. അപ്പോള്‍തന്നെ മൃതദേഹം തൊട്ടടുത്തുള്ള പുല്‍പള്ളി ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. തന്റെ വാഹനം കാളന്റെ ശരീരത്തു കൂടി കയറിയിറങ്ങിയതോ കാളന്‍ മരിച്ചതോ മോഹനന്‍ അറിഞ്ഞിരുന്നില്ല. പിറ്റേന്നു രാവിലെ മരം വില്‍പനകാര്യവുമായി ബന്ധപ്പെട്ട് മോഹനന്‍ കോഴിക്കോട്ടേക്ക് പോകുകയും ചെയ്തു. വിശദമായ അന്വേഷണത്തിലാണ് മോഹനന്റെ കാര്‍ കയറിയിറങ്ങിയതിനെ തുടര്‍ന്നാണ് കാളന്‍ മരിച്ചതെന്ന് തെളിഞ്ഞത്. മോഹനന്റെ കാറിന്റെ ചക്രത്തില്‍ രക്തം പറ്റിപിടിച്ച പാടുകളുണ്ടായിരുന്നു മോഹനനെ സുല്‍ത്താന്‍ ബത്തേരി കോടതയില്‍ ഹാജരാക്കി.

Latest