Connect with us

Malappuram

ലോകകപ്പ് മത്സരത്തെ വരവേറ്റ് ഓട്ടോയുമായി അര്‍ജന്റീന പ്രേമം മൂത്ത് ഇക്കുറിയും മുത്തു

Published

|

Last Updated

കാളികാവ്: ഒരുമാസം നീണ്ടു നില്‍ക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ വസന്തത്തെ വരവേല്‍ക്കാന്‍ ഇക്കുറിയും മുത്തു രംഗത്ത്.
അര്‍ജന്റീനയുടെ കടുത്ത ആരാധകനായ കാളികാവിലെ ഓട്ടോ ഡ്രൈവര്‍ പ്രമോദ് എന്ന മുത്തുവാണ് ലോകകപ്പിന്റെ കേളികൊട്ട് അറിയിച്ച് ഇക്കുറിയും തന്റെ ഓട്ടോയുമായി രംഗത്തെത്തിയത്. ഇന്നലെ കാളികാവില്‍ ബ്രസീല്‍, അര്‍ജന്റീന ആരാധകര്‍ നടത്തിയ ഘോഷയാത്രയില്‍ ശ്രദ്ധാ കേന്ദ്രമായത് മുത്തു തന്നെ.
തുടക്കത്തില്‍ ടീമിന്റെ കോച്ച് സിബെല്ലയുടെ വേഷം ധരിച്ച് ഓട്ടോയുമായി കറങ്ങിയ മുത്തു പിന്നീട് കാലില്‍ ബൂട്ട്‌സും ജേഴ്‌സിയുമണിഞ്ഞാണ് ഘോഷയാത്രയില്‍ പങ്കാളിയായത്.
ഇരുപത് വര്‍ഷം മുമ്പ് മറഡോണയുടെ കുട്ടികള്‍ നേടിയ ലോകകപ്പ് വീണ്ടു ഇക്കുറി മെസ്സിയുടെ കൈയ്യിലൂടെ അര്‍ജന്റീനയിലെത്തുമെന്ന് മുത്തു ഉറപ്പിക്കുന്നു. 37 കാരനായ മുത്തു പത്താം വയസ്സു മുതല്‍ തന്നെ അര്‍ജന്റീനക്കൊപ്പമുണ്ട്. ടീം ജയിച്ചാലും തോറ്റാലും ടീമിനെ വിട്ട് മാറില്ല. അര്‍ജന്റീന പുറത്ത് പോയാല്‍ പിന്നെ ബ്രസീലിന്റെ എതിര്‍പക്ഷത്തുള്ള ഏത് ടീമിനുമൊപ്പവും കൂടും. ഇക്കുറി അതിന്റെ ആവശ്യമുണ്ടാവില്ലെന്നാണ് ഈ അര്‍ജന്റീന ആരാധകന്റെ ഉറച്ച പ്രതീക്ഷ.

Latest