Connect with us

National

ബംഗ്ലാദേശ് വഴി ഭക്ഷ്യധാന്യ നീക്കം: തടസ്സങ്ങള്‍ നീങ്ങി

Published

|

Last Updated

അഗര്‍ത്തല: ബംഗ്ലാദേശിന്റെ പ്രദേശം വഴി ത്രിപുരയില്‍ അരിയടക്കമുള്ള ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കാനുള്ള തടസ്സങ്ങള്‍ നീങ്ങി. ഉന്നതതലത്തില്‍ നടന്ന നീക്കുപോക്കുകള്‍ക്കൊടുവിലാണ് ചരക്ക് നീക്കം സാധ്യമാകുന്നത്. ആന്ധ്രാപ്രദേശില്‍ നിന്ന് ത്രിപുരയിലേക്കുള്ള 10,000 ടണ്‍ ധാന്യങ്ങള്‍ ബംഗ്ലാദേശിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം വഴിയെത്തുമെന്ന് ത്രിപുര പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി കെ റോയ് അറിയിച്ചു. ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ശേഖരിച്ച ധാന്യം കടല്‍ മാര്‍ഗം ത്രിപുരയില്‍ എത്തിക്കാന്‍ ബംഗ്ലാദേശിന്റെ പ്രദേശത്ത് കൂടി കൊണ്ടു വരണമായിരുന്നു. രാഷ്ട്രീയവും നയതന്ത്രപരവുമായ കാരണങ്ങളാല്‍ അനുമതി ലഭിക്കാതെ നീണ്ടു പോയ ചരക്ക് നീക്കമാണ് ഇപ്പോള്‍ സാധ്യമായിരിക്കുന്നത്.
ചെറിയ കപ്പലുകളിലായി ആന്ധ്രാപ്രദേശിലെ കാകിനാഡ തുറമുഖത്ത് നിന്ന് കൊണ്ടു വരുന്ന ധാന്യങ്ങള്‍ ബംഗ്ലാദേശിന്റെ ഉടമസ്ഥതയിലുള്ള ജലപാത വഴി അശുഗഞ്ചില്‍ എത്തിക്കും. ബംഗ്ലാദേശിന്റെ ഭാഗത്തുള്ള അശുഗഞ്ച് ത്രിപുര തലസ്ഥാനമായ അഗര്‍ത്തലയില്‍ നിന്ന് 31 കി മീറ്റര്‍ അകലെയാണ്. ഇവിടെ നിന്ന് ബംഗ്ലാദേശിന്റെ ട്രക്കുകളിലാണ് ത്രിപുരയില്‍ എത്തിക്കുക.

Latest