Connect with us

Kozhikode

ഓര്‍ഫനേജുകള്‍ക്കെതിരെ നടത്തുന്ന കുപ്രചാരണം അവസാനിപ്പിക്കണം: സുന്നി വിദ്യാഭ്യാസ ബോര്‍ഡ്

Published

|

Last Updated

കോഴിക്കോട്: സംസ്ഥാനത്തിന് പുറത്ത് നിന്ന് കേരളത്തിലെ മത ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള വിദ്യാര്‍ഥികളുടെ വരവിന്റെ പേരില്‍ കേരളത്തിലെ ഓര്‍ഫനേജുകള്‍ക്കെതിരെ നടന്നു വരുന്ന കുപ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. കോഴിക്കോട് സമസ്ത ഇസ്‌ലാമിക് സെന്ററില്‍ ചേര്‍ന്ന യോഗത്തില്‍ സയ്യിദ് അലി ബാഫഖി അധ്യക്ഷത വഹച്ചു. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ രംഗത്ത് ഉന്നത നിലവാരം പുലര്‍ത്തുന്ന കേരളത്തിലെ മത ഭൗതിക സ്ഥാപനങ്ങളിലേക്ക് നിയമാനുസൃതം പഠിക്കാന്‍ വരുന്ന അന്യസംസ്ഥാന വിദ്യാര്‍ഥികള്‍ക്ക് സൗകര്യം ചെയ്ത് കൊടുക്കേണ്ടതിന് പകരം അത്തരം വിദ്യാര്‍ഥികളെ മാനസികമായി പീഡിപ്പിക്കാനും സ്ഥാപനങ്ങള്‍ക്കെതിരെ കുപ്രചാരണം നടത്താനുമുള്ള പ്രവണത അനുവദിച്ചു കൂടാത്തതാണ്്. ഏതെങ്കിലും ഒറ്റപ്പെട്ട സ്ഥാപനങ്ങളുടെ നിയമാനുസൃതമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി വ്യവസ്ഥാപിതമായും സര്‍ക്കാര്‍ നിയമങ്ങള്‍ക്ക് വിധേയമായും പ്രവര്‍ത്തിച്ചു വരുന്ന കേരളത്തിലെ യതീംഖാനകളുടെ പ്രവര്‍ത്തനങ്ങളെ നിസാരവത്കരിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്ന നടപടികള്‍ അവസാനിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി, പി കെ അബൂബക്കര്‍ മുസ്‌ലിയാര്‍ തളിപ്പറമ്പ്, സി മുഹമ്മദ് ഫൈസി, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, അബൂഹനീഫല്‍ ഫൈസി തെന്നല, വി പി എം ഫൈസി വില്ല്യാപള്ളി, വി എം കോയമാസ്റ്റര്‍, എന്‍ അലി അബ്ദുല്ല, മാരായമംഗലം അബ്ദുര്‍റഹ്മാന്‍ ഫൈസി, എം എം ഹനീഫ മൗലവി, മുഹമ്മദലി ഹാജി സ്റ്റാര്‍ ഓഫ് ഏഷ്യ, പി സി ഇബ്‌റാഹീം മാസ്റ്റര്‍, മുഹമ്മദലി മാസ്റ്റര്‍ പടിഞ്ഞാറത്തറ, എന്‍ എ അബ്ദുര്‍റഹ്മാന്‍ മദനി ജപ്പു, പി അലവി ഫൈസി കൊടശ്ശേരി, കെ എ മഹ്മൂദ് മുസ്‌ലിയാര്‍ കൊടക്, കെ കെ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ ആലുവ, കെ പി കമാലുദ്ദീന്‍ മുസ്‌ലിയാര്‍, പി എസ് കെ മൊയ്തു ബാഖവി മാടവന, എന്‍ പി മുഹമ്മദ് ദാരിമി, കെ കെ മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍, സീഫോര്‍ത്ത് അബ്ദുര്‍റഹ്മാന്‍ ദാരിമി സംബന്ധിച്ചു. പ്രൊഫ. കെ എം എ റഹീം വാര്‍ഷിക റിപ്പോര്‍ട്ടും പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ സ്വാഗതവും നന്ദിയും പറഞ്ഞു.