Connect with us

Kozhikode

എസ് വൈ എസ് സാമൂഹിക ക്ഷേമ ശില്‍പ്പശാല 19ന്‌

Published

|

Last Updated

കോഴിക്കോട്: സമസ്ത കേരള സുന്നി യുവജന സംഘം സാമൂഹിക ക്ഷേമ ശില്‍പ്പശാല ഈ മാസം 19 ന് നടക്കും.
സംഘടന നടത്തിവരുന്ന വിപുലമായ സാന്ത്വന പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലും പുതിയ കാലത്തെ പദ്ധതി പഠനവും ശില്‍പ്പശാലയില്‍ നടക്കും. ജൂലൈ 11ന് ആചരിക്കുന്ന റിലീഫ് ഡേയുടെ വിജയത്തിനാവശ്യമായ പ്രയോഗിക പദ്ധതിക്ക് രൂപം നല്‍കുന്ന പരിപാടിയില്‍ റിലീഫ് ഡേക്ക് ആവശ്യമായ ഉരുപ്പടികള്‍ വിതരണം ചെയ്യും.
സംസ്ഥാനത്തെ അഞ്ച് കേന്ദ്രങ്ങളില്‍ നടക്കുന്ന ശില്‍പ്പശാല കണ്ണൂര്‍ അല്‍ അബ്‌റാറില്‍ സംസ്ഥാന ഉപാധ്യക്ഷന്‍ കെ പി അബൂബക്കര്‍ മൗലവി ഉദ്ഘാടനം ചെയ്യും. കോഴിക്കോട് സമസ്ത സെന്ററില്‍ ക്ഷേമകാര്യ വൈസ് പ്രസിഡന്റ് കെ കെ അഹ്മദ്കുട്ടി മുസ്‌ലിയാരും മലപ്പുറം വാദി സലാമില്‍ സംഘടനാകാര്യ സെക്രട്ടറി വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസിയും എറണാകുളം ജാമിഅ അശ്അരിയ്യയില്‍ പി കെ എം സഖാഫി ഇരിങ്ങല്ലൂരും കല്ലമ്പലം സുന്നി സെന്ററില്‍ ഡോ. മുഹമ്മദ് കുഞ്ഞി സഖാഫിയും ഉദ്ഘാടനം ചെയ്യും. ജില്ല, സോണ്‍ ക്ഷേമകാര്യ സെക്രട്ടറിമാര്‍ പങ്കെടുക്കുന്ന ശില്‍പ്പശാല വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് ആരംഭിക്കും.