Connect with us

Ongoing News

കഴിഞ്ഞ വര്‍ഷം ഒഴിഞ്ഞുകിടന്നത് 25185 ഹയര്‍സെക്കന്‍ഡറി സീറ്റുകള്‍

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ അധ്യയന വര്‍ഷം ഹയര്‍സെക്കന്‍ഡറി മേഖലയില്‍ 25185 സീറ്റുകളാണ് ഒഴിഞ്ഞു കിടന്നത്. 3151 മെറിറ്റ് സീറ്റും 2732 മാനേജ്‌മെന്റ് സീറ്റും ഒഴിഞ്ഞുകിടന്നിരുന്നു. സ്വാശ്രയ മേഖലയില്‍ 19302 സീറ്റും ഓഴിഞ്ഞുകിടന്നു. ഏറ്റവും കുടുതല്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടന്നത് മലപ്പുറത്താണ്, 4762. പാലക്കാട് ജില്ലയില്‍ 2336 സീറ്റുകള്‍ ഒഴിഞ്ഞുകിടന്നു. തൃശൂരില്‍ 2302 സീറ്റുകള്‍ ഒഴിഞ്ഞു കിടന്നു. മെറിറ്റ് സീറ്റുകളില്‍ ഏറ്റവും അധികം ഒഴിഞ്ഞുകിടന്നത് കാസര്‍ക്കോട് ആണ്, 459. കണ്ണൂരില്‍ 404ഉം ഇടുക്കിയില്‍ 400ഉം മെറിറ്റ് സീറ്റുകള്‍ ഒഴിഞ്ഞുകിടന്നു. മാനേജ്‌മെന്റ് ക്വാട്ടയില്‍ കോട്ടയത്ത് ആണ് കൂടുതല്‍ ഒഴിവ്, 343. പത്തനംതിട്ടയില്‍ 318ഉം തൃശൂരില്‍ 310ഉം സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നു. സ്വാശ്രയ മേഖലയില്‍ മലപ്പുറത്ത് 4379 സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നു. ഈ മേഖലയില്‍ തൃശൂരില്‍ 1868ഉം പാലക്കാട് 1860ഉം സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നു. അധ്യാപകരുടെ വേതനവര്‍ധനവും ഭൗതിക സാഹചര്യങ്ങളുടെ മെച്ചപ്പെടുത്തലുമാണ് സ്വാശ്രയ എന്‍ജിയനീയറിംഗ് ഫീസ് വര്‍ധനക്ക് കാരണമാകുന്നതെന്ന് മന്ത്രി പി കെ അബ്ദുര്‍റബ്ബ് പറഞ്ഞു.

---- facebook comment plugin here -----

Latest