Connect with us

National

നാവിക സേന സര്‍വസജ്ജമെന്ന് സേനാ മേധാവി അഡ്മിറല്‍ ആര്‍ കെ ധവാന്‍

Published

|

Last Updated

കൊച്ചി: ഇന്ത്യന്‍ നാവിക സേന സര്‍വസജ്ജമാണെന്ന് നാവിക സേനാ മേധാവി അഡ്മിറല്‍ ആര്‍ കെ ധവാന്‍. സമുദ്ര മേഖലയുടെ സുരക്ഷ ഉറപ്പാക്കുക ഈ കാലത്ത് വെല്ലുവിളി ഉയര്‍ത്തുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നാവിക സേനയിലെ വിദഗ്ധ സേവനത്തിനും ധീരതക്കുമുള്ള പുരസ്‌കാരങ്ങള്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘബോധവും പരിശീലനവും നല്ല നാവികരെ വാര്‍ത്തെടുക്കുന്നതില്‍ സുപ്രധാനമാണ്. എത്ര വിദഗ്ധ ഉപകരണങ്ങളുണ്ടെങ്കിലും അവക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യരുടെ ശേഷി ഏറെ പ്രധാനമാണ്. ഇതു വര്‍ധിപ്പിക്കുക എന്നതാണ് പരിശീലനത്തിന്റെ പ്രസക്തി. ഇതോടൊപ്പം തന്നെ കുടുംബാംഗങ്ങളും സമൂഹവും നാവികര്‍ക്കു നല്‍കുന്ന പിന്തുണയും പ്രധാനമാണ്.
വിവിധ വിഭാഗങ്ങളിലായി 38 വ്യക്തിഗത പുരസ്‌കാരങ്ങളും എട്ട് സംഘങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങളും അദ്ദേഹം വിതരണം ചെയ്തു. ദക്ഷിണ നാവിക സേനാ മേധാവി അഡ്മിറല്‍ സതീഷ് സോണി അടക്കമുള്ള പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Latest