Connect with us

Ongoing News

ബ്രസീലില്‍ പ്രതിഷേധം രൂക്ഷം

Published

|

Last Updated

സാവോപോളോ: ലോകം ആവേശത്തോടെ കാത്തിരിക്കുന്ന ബ്രസീല്‍ ലോകകപ്പ് തുടങ്ങാന്‍ ഇനി നിമിശങ്ങള്‍ മാത്രം അവശേഷിക്കെ ബ്രസീലില്‍ നിന്നുളള വാര്‍ത്തകള്‍ അത്ര ശുഭകരമല്ല. ബ്രസീലിലെ തെരുവുകളില്‍ പ്രതിഷേധം രൂക്ഷമാകുന്നതായാണ് അവിടെ നിന്നുളള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലോകകപ്പിന്റെ ഉല്‍ഘാടന വേദിയായ കൊറിന്ത്യന്‍സ് അറീന സ്ഥിതിചെയ്യുന്ന സാവോപോളോയില്‍ പൊലീസുകാരും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടി. ലോകകപ്പ് വേദിയിലേക്ക് മാര്‍ച്ച് ചെയ്യാനായിരുന്നു പ്രതിഷേധക്കാരുടെ തീരുമാനം. എന്നാല്‍ പ്രതിഷേധക്കാരെ പോലീസ് തടയുകയായിരുന്നു. പോലീസ് പ്രതിഷേധക്കാര്‍ക്കു നേരെ റബര്‍ബുളളറ്റിന്‍ പ്രയോഗിച്ചു. പ്രതിഷേധ പ്രകടനങ്ങള്‍ മറ്റ് നഗരങ്ങളിലും നടക്കുന്നുണ്ടെന്നാണ് സൂചന.

Latest