Connect with us

Gulf

ദുബൈ ഹ്യൂമണ്‍ ഡവലപ്‌മെന്റ് അവാര്‍ഡ് യു എ ഇ എക്‌സ്‌ചേഞ്ചിന്

Published

|

Last Updated

ദുബൈ: പ്രമുഖ ബിസിനസ് ഗ്രൂപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും നല്ല സേവന നിര്‍വഹണ ബ്രാന്‍ഡിനുള്ള ഡി എച്ച് ഡി എ 2013 പുരസ്‌കാരത്തിന് യു എ ഇ എക്‌സ്‌ചേഞ്ച് അര്‍ഹമായി. സാമ്പത്തിക രംഗത്തെ മികച്ച പ്രവര്‍ത്തനത്തിനാണ് അവാര്‍ഡ് ലഭിച്ചത്. 20ാമത് അവാര്‍ഡാണ് യു എ ഇ എക്‌സ്‌ചേഞ്ചിനെ തേടിയെത്തിയത്. 2009ലും ഗ്രൂപ്പ് ഇതേ അവാര്‍ഡിനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
മികച്ച പ്രവര്‍ത്തനത്തിനുള്ള ഡി എസ് ഇ എസ് അപ്രീസിയേഷന്‍ 2013 അവാര്‍ഡും യു എ ഇ എക്‌സ്‌ചേഞ്ച് അര്‍ഹമായി. അനിതര സാധാരണമായ സേവനങ്ങളെ മുന്‍നിര്‍ത്തിയാണ് ഈ അവാര്‍ഡ് ഗ്രൂപ്പിന് ലഭിച്ചത്. ദുബൈ സാമ്പത്തിക മേഖലാ വകുപ്പാണ്് ബഹുമതി നല്‍കുന്നത്. തങ്ങളുടെ പ്രയത്‌നത്തെ ദുബൈ സര്‍ക്കാര്‍ അംഗീകരിച്ചതില്‍ അതിയായ സന്തോഷിക്കുന്നതായി യു എ ഇ എക്‌സ്‌ചേഞ്ച് കണ്‍ട്രി ഹെഡ് വര്‍ഗീസ് മാത്യു പറഞ്ഞു.
ഉപഭോക്താവിന് മികച്ച സേവനം ഉറപ്പാക്കാനാണ് ഗ്രൂപ്പ് എന്നും പ്രയത്‌നിക്കുന്നത്. ഇതുപോലുള്ള അംഗീകാരങ്ങള്‍ അവക്കുള്ള പ്രോത്സാഹനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

 

---- facebook comment plugin here -----

Latest