Connect with us

National

ബി ജെ പിയെ രൂക്ഷമായി വിമര്‍ശിച്ച് അസദുദ്ദീന്‍ ഉവൈസി എം പി

Published

|

Last Updated

ന്യൂഡല്‍ഹി: ബി ജെ പിയെ രൂക്ഷമായി വിമര്‍ശിച്ച് മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഉവൈസി. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രമേയത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയിലാണ് അസദുദ്ദീന്‍ ഉവൈസി ബി ജെ പിക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളുന്നയിച്ചത്. ഗാന്ധി വധത്തില്‍ തുടങ്ങി ബാബരി മസ്ജിദ് തകര്‍ത്തതിനും ഗോധ്ര കലാപത്തിനും അടക്കം ഉത്തരവാദികളായവരാണ് ഇപ്പോള്‍ രാജ്യം ഭരിക്കുന്നത്.

മുസ്ലിം വോട്ട്ബാങ്ക് എന്നത് ഒരു മിഥ്യയാണെന്ന് തെളിയിച്ചതിന് പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്നു. നിങ്ങള്‍ ഹിന്ദു വോട്ട്ബാങ്ക് സൃഷ്ടിച്ചാണ് അധികാരത്തിലേറിയത്. നാമമാത്രമായ മുസ്ലിം എം പിമാരാണ് ബി ജെ പിക്കുള്ളത്. നിങ്ങള്‍ കൊട്ടിഘോഷിക്കുന്ന ബഹുത്വവും വൈവിധ്യവും എവിടെയാണ്. പ്രസംഗത്തില്‍ പ്രകോപിതരായ ബി ജെ പി അംഗങ്ങള്‍ ബഹളം വെച്ചെങ്കിലും ഉവൈസി പ്രസംഗം തുടര്‍ന്നു.

“ഇഹ്‌സാന്‍ ജാഫ്രിയുടെ സഹോദരനായാണ് ഞാന്‍ നിങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്നത്. ഇശ്‌റത്ത് ജഹാന്റെ സഹോദരനായാണ് ഞാന്‍ നിങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്നത്. സാദിഖിന്റെ സഹോദരനായാണ് ഞാന്‍ നിങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്നത്. ഗുജറാത്ത് കലാപത്തിന്റെ ഇരകളായ ശബ്ദമില്ലാത്തവരുടെ ശബ്ദമായാണ് ഞാന്‍ നിങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്നത്. അവര്‍ക്ക് നീതി ലഭിക്കണമെന്ന് ഞാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടുന്നു” ഉവൈസി പറഞ്ഞു.

Latest