Connect with us

National

വില നിയന്ത്രണം എടുത്ത് കളയുന്നു; ഡീസല്‍ വില കൂടും

Published

|

Last Updated

ദില്ലി: ഡീസല്‍ വിലനിയന്ത്രണം എടുത്തുകളയാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ബജറ്റില്‍ ഉള്‍പ്പെടുത്തേണ്ട നിര്‍ദ്ദേശങ്ങളില്‍ ഡീസല്‍ വിലനിയന്ത്രണം നീക്കുന്നതിനുള്ള ശുപാര്‍ശ കൂടി ഉള്‍പ്പെടുത്താന്‍ പെട്രോളിയം മന്ത്രാലയം തീരുമാനിച്ചു. വില നിയന്ത്രണം എടുത്ത് കളഞ്ഞാല്‍ ഡീസല്‍ ലിറ്ററിന് രണ്ടുരൂപയെങ്കിലും വര്‍ധിച്ചേക്കും.

പെട്രോളിന്റെ വില നിര്‍ണയാധികാരം യു പി എ സര്‍ക്കാര്‍ എണ്ണ കമ്പനികള്‍ക്കു നല്‍കിയിരുന്നു. ഇതു പിന്‍വലിക്കില്ലെന്നു മാത്രമല്ല ഡീസലിന്റെ വിലനിയന്ത്രണവും നീക്കാനാണ് എന്‍ ഡി എ സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്.

---- facebook comment plugin here -----

Latest