Connect with us

Kerala

വൈദ്യുതി മന്ത്രിയെ തമിഴ്‌നാട് തട്ടിയെടുത്താലും സര്‍ക്കാര്‍ അറിയില്ലെന്ന് വി എസ്

Published

|

Last Updated

തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയേയും വൈദ്യുതി മന്ത്രിയേയും തമിഴ്‌നാട് തട്ടിയെടുത്താലും ആരും അറിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദന്‍. ഉറങ്ങിയെഴുന്നേറ്റപ്പോള്‍ കേരളത്തിന്റെ നാല് അണക്കെട്ടുകളാണ് തമിഴ്‌നാടിന്റെ അധീനതയിലായത്. മന്ത്രിപ്പണിയെക്കാള്‍ മറ്റുപണികളിലാണ് ആര്യാടന് താല്‍പര്യം. ആര്യാടന്‍ തനിക്ക് പറ്റിയ മറ്റു പണിയന്വേഷിക്കണം. ഗീര്‍വാണം കൊണ്ടു കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രവിഹിതത്തിലെ കുറവാണ് വൈദ്യുതിപ്രതിസന്ധിക്കു കാരണമെന്ന് ആര്യാടന്‍ മുഹമ്മദ് മറുപടി പറഞ്ഞു. എന്നാല്‍ ഈ വാദം പ്രതിപക്ഷം തള്ളി. തുടര്‍ന്നു വൈദ്യുതിപ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

Latest