Connect with us

Kerala

നാല് ഡാമുകളും കേരളത്തിന്റേത് തന്നെ: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം:കേരളത്തിലെ ഡാമുകളുടെ ഉടമസ്ഥാവകാശം കേരളത്തിന് തന്നെയെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.നാല് ഡാമുകള്‍ തമിഴ്‌നാടിന്റെ ഉടമസ്ഥതയിലാണെന്ന് രജിസ്റ്ററിലില്ല.ഉദ്യോഗസ്ഥര്‍ യോഗങ്ങളില്‍ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് നിയമസഭ നിര്‍ത്തിവച്ചു.
കേരളത്തിലെ നാല് ഡാമുകള്‍ തമിഴ്‌നാടിന്റെ ഉടമസ്ഥതയിലാണെന്ന രേഖകള്‍ പ്രതിപക്ഷം ഇന്നലെ നിയമസഭയില്‍ ഹാജരാക്കിയിരുന്നു.മുല്ലപ്പെരിയാര്‍,തുണക്കടവ്,പറമ്പിക്കുളം,പെരുവാരിപള്ളം എന്നിവയാണ് ഡാമുകള്‍.2013 ഡിസംബര്‍ 27ന് ചേര്‍ന്ന ദേശീയ ഡാം സുരക്ഷാ സമിതി യോഗത്തില്‍ കേരളത്തിന്റെ പ്രതിനിധി തമിഴ്‌നാടിന്റെ വാദത്തെ എതിര്‍ത്തിരുന്നില്ല.