Connect with us

Wayanad

റോഡ് തകര്‍ന്നു, കെഎസ്ആര്‍ടിസി വരയാലിലേക്ക് സര്‍വീസ് നിര്‍ത്തിവെച്ചു; വിദ്യാര്‍ഥികള്‍ ദുരിതത്തില്‍

Published

|

Last Updated

മാനന്തവാടി: റോഡ് തകര്‍ന്നത് മൂലം വരയാലിലേക്ക് സര്‍വീസ് നടത്തുന്ന ഏക കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസ് നിര്‍ത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടയുള്ള നൂറുകണക്കിനാളുകള്‍ ദുരിതത്തിലായി. മൂന്ന് മാസത്തിലധികമായി ബസ് സര്‍വ്വീസ് നിര്‍ത്തിലാക്കിയിട്ട്. സാധാരണയായി സ്‌ക്കൂള്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ മാത്രമാണ് സര്‍വീസ് നടത്താറുളളത്. റോഡ് തകര്‍ന്നതിനാല്‍ ബസ് സര്‍വീസ് നടത്താന്‍ കഴിയില്ലെന്നാണ് കെഎസ്ആര്‍ടിസി അധികൃതരുടെ നിലപാട്. അതുകൊണ്ട് തന്നെ കഴിഞ്ഞ അവധിക്കാലത്ത് സ്‌ക്കൂള്‍ അടച്ചതിന് ശേഷം ഇതുവരെ ബസ് ഓടിയിട്ടില്ല.
ഈ മാസം രണ്ടിന് സ്‌ക്കൂള്‍ തുറന്നപ്പോള്‍ ബസ് വരുമെന്ന പ്രതീക്ഷയിലായിരുന്നു വിദ്യാര്‍ത്ഥികള്‍. എന്നാല്‍ പ്രതീക്ഷകള്‍ അസ്ഥാനത്തായി. വലിയ യാത്രാ ദുരിതമാണ് വരയാലിലെ ജനങ്ങള്‍ വര്‍ഷങ്ങളായി അനുഭവിച്ചുവരുന്നത്. ജര്‍മ്മന്‍ ഹോസ്റ്റല്‍ മുതല്‍ ബസ് സ്‌റ്റോപ്പ് വരെ ഒന്നര കിലോമീറ്റര്‍ റോഡാണ് ഇനി ടാര്‍ ചെയ്യാനുളളത്. ഇതാണെങ്കില്‍ മുഴുവന്‍ പൊട്ടിപൊളിഞ്ഞ് കിടക്കുകയാണ്. റോഡ് കാല്‍ നടയാത്രക്ക് പോലും പറ്റാതായി വര്‍ഷങ്ങള്‍ കഴിഞ്ഞു. കഴിഞ്ഞ തവണ ഈ റോഡിന്റെ നവീകരണത്തിനായി രണ്ട് കോടി അനുവദിച്ചിരുന്നു. എന്നാല്‍ റോഡിന്റെ പണി മുഴുവന്‍ പൂര്‍ത്തികരിക്കാന്‍ ഈ ഫണ്ട് കൊണ്ട് കഴിഞ്ഞിരുന്നില്ല. റോഡ് വീതികൂട്ടുക മാത്രമാണ് പൂര്‍ണമായും ചെയ്യാന്‍ കഴിഞ്ഞത്. വെണ്‍മണി മുതല്‍ ജര്‍മന്‍ ഹോസ്റ്റല്‍ വരെ ടാര്‍ ചെയ്യുകയും ചെയ്തു. നാട്ടുകാര്‍ പലതവണ തകര്‍ന്ന് കിടക്കു ഭാഗം മണ്ണിട്ട് നന്നാക്കിയെങ്കിലും മഴയ്ക്ക് ഇത് ഒലിച്ചുപോയിരുന്നു. അതോടൊപ്പം തന്നെ പഞ്ചായത്ത് അധികൃതരുടെ പേരിന് മാത്രം “പാറപ്പൊടി ഇറക്കി പ്രയോഗവും” നടത്തി. ഇതാകട്ടെ ആഴ്ച ഒന്ന് കഴിഞ്ഞപ്പോഴേക്കും കുഴികള്‍ വീണ്ടും പഴയ പടിയായി.
രാവിലെയും, വൈകീട്ടും രണ്ട് സര്‍വീസാണ് കെഎസ്ആര്‍ടിസി നടത്തുന്നത്. ഇത് വിദ്യാര്‍ത്ഥികള്‍ക്ക് വലിയ അനുഗ്രഹമായിരുന്നു. തലപ്പുഴ, മാനന്തവാടി എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് വരയാലിലെ വിദ്യാര്‍ത്ഥികള്‍ ഭൂരിഭാഗവും പഠിക്കുത്. ഈ ബസ് സര്‍വീസ് മാത്രമാണ് വിദ്യാര്‍ത്ഥികളുടെ ഏക ആശ്രയം. കണ്ണോത്തുമല, എടമന എന്നിവിടങ്ങളിലുളളവര്‍ക്കും ഈ ബസ് സര്‍വീസ് ഗുണകരമായിരുന്നു. ബസ് സര്‍വീസ് നിര്‍ത്തിയതോടെ നാലും, അഞ്ചും കിലോ കിലോ മീറ്റര്‍ യാത്ര ചെയ്ത് നാല്‍പ്പത്തിരണ്ടാം മൈലിലും, കണ്ണോത്തുമല വാളാട് ജംഗ്ഷനിലും എത്തിയാണ് വിദ്യാര്‍ത്ഥികള്‍ ബസ് കയറുന്നത്. ഇതുകൊണ്ട് ത െസമയത്തിന് സ്‌ക്കൂളില്‍ എത്താന്‍ കഴിയുില്ലെ പരാതിയാണ് കുട്ടികള്‍ക്കുള്ളത്. ബസ് സര്‍വീസ് നടത്താത്തത് കൊണ്ട് തന്നെ പലരും സ്‌ക്കൂളില്‍ പോകാനും മടിക്കുകയാണ്. അധികൃതര്‍ എത്രയു വേഗം ഇതിന് പരിഹാരമുണ്ടാക്കണമെതാണ് വിദ്യാര്‍തികളുടെയും പൊതു ജനങ്ങുടെയും ആവശ്യം.

Latest