Connect with us

Kozhikode

മഴക്കാല രോഗ പ്രതിരോധം: മെഡിക്കല്‍ സംഘം ജില്ലയില്‍ പര്യടനം നടത്തും

Published

|

Last Updated

കോഴിക്കോട്: മഴക്കാല രോഗങ്ങള്‍ തടയുന്നതിനുള്ള ആരോഗ്യരക്ഷാ സംവിധാനങ്ങളുമായി രണ്ടു മൊബൈല്‍ യൂനിറ്റുകള്‍ ഇന്ന് മുതല്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തും.
രാവിലെ 10ന് ബീച്ച് ആശുപത്രിയില്‍ ജില്ലാ കലക്ടര്‍ സി എ ലത ഫഌഗ് ഓഫ് ചെയ്യും. ദുര്‍ഘട പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് മരുന്നുകളും ചികിത്സയും എത്തിക്കുന്നതിന്റെ ഭാഗമാണിതെന്ന് കലക്ടര്‍ പറഞ്ഞു. പകര്‍ച്ച വ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള പ്രദേശങ്ങളായ മരുതോങ്കര, കുറ്റിയാടി, കുണ്ട്‌തോട്, മായനാട്, പുതിയാപ്പ, തീരപ്രദേശങ്ങള്‍ തുടങ്ങിയയിടങ്ങളില്‍ മൊബൈല്‍ യൂനിറ്റ് സേവനം നല്‍കും.
പനി, ഛര്‍ദ്ദി, വയറിളക്കം, തുടങ്ങിയ രോഗങ്ങള്‍ക്കുള്ള പ്രതിരോധ മരുന്നുകള്‍, ഒ ആര്‍ എസ്, കിണറുകളുടെയും മറ്റും ശുചീകരണത്തിനായി ബ്ലീച്ചിംഗ് പൗഡര്‍ തുടങ്ങിയവ മൊബൈല്‍ യൂനിറ്റുകളില്‍ വിതരണം ചെയ്യും. ഇതിനില്ലാം ആവശ്യമായ ഉദ്യോഗസ്ഥരെ യൂനിറ്റുകളില്‍ നിയോഗിച്ചിട്ടുണ്ട്. പ്രഥമ ശുശ്രൂഷ അടക്കം ആവശ്യ ചികിത്സാ സൗകര്യങ്ങളെല്ലാം വാഹനത്തിലുണ്ടാകും. രോഗപ്രതിരോധ സംബന്ധമായ സംശയ നിവാരണത്തിനും സൗകര്യമുണ്ടാകും. ഡങ്കി, എലിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയവയുള്ളതായ സംശയകരമായ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതിനാല്‍ കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുമെന്നും കലക്ടര്‍ പറഞ്ഞു.
അദാലത്ത് സംഘടിപ്പിക്കും
കോഴിക്കോട്: കയര്‍തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായവര്‍ സമര്‍പ്പിച്ച അപേക്ഷകള്‍ പരിഗണിക്കുന്നതിന് അദാലത്ത് സംഘടിക്കും. അദാലത്തില്‍ പരിഗണിക്കുന്നതിന് പരാതികള്‍ ജൂണ്‍ 15നകം റീജ്യനല്‍, ജില്ല, സബ് ഓഫീസുകളില്‍ സമര്‍പ്പിക്കണം.

Latest