Connect with us

Malappuram

മഹാത്മാ ഫൂലെ ദേശീയ അവാര്‍ഡ് മഅ്ദിന്‍ അധ്യാപകന്

Published

|

Last Updated

മലപ്പുറം: മികച്ച സാമൂഹിക പ്രവര്‍ത്തകന് സാമൂഹിക പരിഷ്‌കര്‍ത്താവ് മഹാത്മാ ഫൂലെയുടെ പേരില്‍ ആള്‍ കേരള കോണ്‍ഫെഡറേഷന്‍ ഓഫ് എസ് സി, എസ് ടി ഓര്‍ഗനൈസേഷന്‍സ് നല്‍കുന്ന ദേശീയ അവാര്‍ഡിന് പി കെ ശിഹാബ് അര്‍ഹനായി. മഅ്ദിന്‍ അക്കാദമിയില്‍ നടപ്പാക്കിയ ഡി-അഡിക്ഷന്‍ പ്രൊജക്ടാണ് ഡയറക്ടര്‍ കൂടിയായ ശിഹാബിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. മഅ്ദിന്‍ അക്കാദമിയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ശിഹാബ് കാലടി സര്‍വകലാശാലയില്‍ നിന്ന് എം എസ് ഡബ്ല്യൂ പൂര്‍ത്തിയാക്കിയ ശേഷം നാഷനല്‍ എലിജിബിലിറ്റി ടെസ്റ്റില്‍ വിജയിച്ചു. ഈ മാസം 17ന് തിരുവനന്തപുരത്ത് വി ജെ ടി ഹാളില്‍ വെച്ച് നടക്കുന്ന പ്രത്യേക പരിപാടിയില്‍ അവാര്‍ഡ് ഏറ്റുവാങ്ങും.

---- facebook comment plugin here -----

Latest