Connect with us

Ongoing News

എസ് വൈ എസ് 60-ാം വാര്‍ഷികം: തിരുവനന്തപുരം ജില്ലാ ജി സി, ഇ സി രൂപവത്കരിച്ചു

Published

|

Last Updated

 

തിരുവനന്തപുരം: “സമര്‍പ്പിത യൗവനം, സാര്‍ഥക മുന്നേറ്റം” എന്ന മുദ്രാവാക്യവുമായി 2015 ഫെബ്രുവരി 27,28 മാര്‍ച്ച് ഒന്ന് തീയതികളിലായി മലപ്പുറത്ത് നടക്കുന്ന എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാതല പ്രഖ്യാപനം കവടിയാര്‍ സുന്നി മര്‍കസില്‍ എസ് വൈ എസ് സംസ്ഥാന സെക്രട്ടറി വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. മത-സാമൂഹിക രംഗത്ത് അജയ്യ ശക്തിയായി മാറിയ എസ് വൈ എസ് ജീവകാരുണ്യരംഗത്ത് അതുല്യമായ പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് കെ എം ഹാഷിം ഹാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കണ്‍വെന്‍ഷന്‍ വിഴിഞ്ഞം അബ്ദുറഹ്മാന്‍ സഖാഫി ചെയര്‍മാനും എ സൈഫുദീന്‍ ഹാജി ജനറല്‍ കണ്‍വീനറുമായി ഒമ്പതംഗ ഗവേണിംഗ് കൗണ്‍സില്‍ രൂപവത്കരിച്ചു. അംഗങ്ങളായി എം അബുല്‍ഹസന്‍ (വൈ ചെയര്‍), കെ എം ഹാഷിം ഹാജി (കണ്‍.), ഏരൂര്‍ ശംസുദ്ദീന്‍ മദനി, ഖലീലുല്‍ റഹ്മാന്‍ തങ്ങള്‍, ഹാഫിള് അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, ഷംസുദീന്‍ കാമില്‍ സഖാഫി, ജാബിര്‍ ഫാളിലി എന്നിവരെയും തിരഞ്ഞെടുത്തു. എക്‌സിക്യൂട്ടീവ് അംഗങ്ങളായി സിദ്ദീഖ് സഖാഫി നേമം (ചെയര്‍.), എ എ സലാം മുസ്‌ലിയാര്‍ വിഴിഞ്ഞം, സിയാദ് കളിയിക്കാവിള, ഷാഹുല്‍ ഹമീദ് സഖാഫി, നജീബ് സഖാഫി (വൈ ചെയര്‍.), ശറഫുദീന്‍ പോത്തന്‍കോട് (ജന.കണ്‍.), മുഹമ്മദ് സുല്‍ഫിക്കര്‍, ശാഫി വള്ളക്കടവ്, നിസാര്‍ എസ് വെള്ളൂര്‍കോണം, സുലൈമാന്‍ സഖാഫി വിഴിഞ്ഞം (കണ്‍.), എ എം മിഖ്ദാദ് ഹാജി (ട്രഷ.), വഞ്ചിയൂര്‍ അബ്ദുസമദ് മുസ്‌ലിയാര്‍, ശരീഫ് സഖാഫി എഴിപ്പുറം, സ്വാബിര്‍ സൈനി നടയറ, നിസാര്‍ പള്ളിനട, മാഹീന്‍ ശാസ്തവട്ടം, എം പി കെ ഷറഫുദീന്‍ കളിയിക്കാവിള, ജലീല്‍ മാസ്റ്റര്‍, ശാഫി പാങ്ങോട്, ഖലീല്‍ നഈമി, അനസ് മിസ്ബാഹി, അന്‍വര്‍ പെരിങ്ങമ്മല, റാഫി നെടുമങ്ങാട്, സുധീര്‍ പെരിങ്ങമ്മല, ഷിബിന്‍ മാസ്റ്റര്‍ വള്ളക്കടവ് (അംഗങ്ങള്‍) എന്നിവരെയും തിരഞ്ഞെടുത്തു. യോഗത്തില്‍ വിഴിഞ്ഞം അബ്ദുറഹ്മാന്‍ സഖാഫി, മുനീര്‍ നഈമി, അബുല്‍ഹസന്‍ വഴിമുക്ക് പ്രസംഗിച്ചു.
സിദ്ദീഖ് സഖാഫി നേമം സ്വാഗതവും എ ശറഫുദീന്‍ പോത്തന്‍കോട് നന്ദിയും പറഞ്ഞു.

 

Latest