Connect with us

Eranakulam

വിവാഹ വാഗ്ദാനം നല്‍കി പീഡനം: യുവാവ് അറസ്റ്റില്‍

Published

|

Last Updated

കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി രണ്ടു മക്കളുടെ മാതാവായ 38 വയസ്സുകാരിയെ ആറ് മാസത്തിലേറെ ലൈംഗിക ചൂഷണത്തിന് വിധേയയാക്കിയെന്ന പരാതിയില്‍ യുവാവ് അറസ്റ്റിലായി. ആലപ്പുഴ ചേര്‍ത്തല സൗത്ത് വില്ലേജ് അര്‍ത്തുങ്കല്‍ കടവുങ്കല്‍ വീട്ടില്‍ മാര്‍ട്ടിന്‍ ഫ്രാന്‍സിസിന്റെ മകന്‍ മെല്‍വിന്‍ മാര്‍ട്ടിനെ(23)യാണ് എറണാകുളം സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. അര്‍ത്തുങ്കല്‍ സ്വദേശിനിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
ഭര്‍ത്താവുമായി വേര്‍പെട്ട് കഴിഞ്ഞിരുന്ന യുവതിയുമായി അടുപ്പം സ്ഥാപിച്ച മെല്‍വിന്‍ വിവാഹം ചെയ്യാമെന്ന് ഉറപ്പു നല്‍കിയാണ് തന്നെ നിരന്തരം ലൈംഗികമായി ചൂഷണം ചെയ്തതെന്ന് യുവതി പോലീസിനോട് പറഞ്ഞു. ലോഡ്ജുകളിലും വീട് വാടകക്കെടുത്തും കഴിഞ്ഞ വര്‍ഷം അവസാനം മുതല്‍ ഇവര്‍ ഒരുമിച്ച് താമസിക്കുകയായിരുന്നു.

Latest