Connect with us

International

രാജ്യത്ത് തോക്കുകള്‍ക്ക് നിയന്ത്രണം വേണമെന്ന് ഒബാമ

Published

|

Last Updated

വാഷിംഗ്ടണ്‍: രാജ്യത്ത് തോക്കുകള്‍ക്ക് നിയന്ത്രണം വേണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. കഴിഞ്ഞ ദിവസം ഒറിഗോണ്‍ സ്‌കൂളില്‍ നടന്ന വെടിവെപ്പില്‍ വിദ്യാര്‍ഥിയുള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് തോക്ക്‌സംസ്‌കാരത്തിനെതിരെ ദേശീയ തലത്തില്‍ വലിയ ശ്രമം ആവശ്യമാണെന്ന് ഒബാമ വ്യക്തമാക്കിയത്.
അമേരിക്കയിലൊഴികെ ഭൂമിയില്‍ മറ്റൊരു വികസിത രാജ്യത്തും ആഴ്ചയിലൊന്നു വീതമെന്ന കണക്കില്‍ ഇത്തരം തോക്ക് ആക്രമണങ്ങള്‍ നടക്കുന്നില്ലെന്നും വൈറ്റ് ഹൗസില്‍ വെച്ച് ഒബാമ പറഞ്ഞു.
തോക്ക് സംസ്‌കാരത്തിനെതിരെ ഒന്നും ചെയ്യാന്‍ കഴിയാത്തതില്‍ അമേരിക്കക്കാര്‍ നാണിക്കേണ്ടിയിരിക്കുന്നുവെന്നും അവിശ്വസനീയ നാശങ്ങള്‍ക്ക് ഇടവരുത്തുന്ന തോക്ക്‌സംസ്‌കാരത്തിനെതിരെ ഒന്നും ചെയ്യാന്‍ കഴിയാത്തതില്‍ നിരാശയുണ്ടെന്നും ഒബാമ പറഞ്ഞു.

Latest