Connect with us

National

പ്രതിപക്ഷ നേതൃസ്ഥാനം കോണ്‍ഗ്രസിന് നല്‍കില്ല

Published

|

Last Updated

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ പ്രതിപക്ഷ നേതൃസ്ഥാനം കോണ്‍ഗ്രസിന് നല്‍കിയേക്കില്ലെന്ന് റിപ്പോര്‍ട്ട്. കോണ്‍ഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനം നല്‍കുന്നതിനെ ബി ജെ പിയിലെ ഒരു വിഭാഗം ശക്തമായി എതിര്‍ക്കുന്നതിനാല്‍ ആര്‍ക്കും നേതൃസ്ഥാനം നല്‍കേണ്ടെന്നാണ് ബി ജെ പിയിലെ നിലവിലെ ധാരണ.
ഇക്കാര്യത്തില്‍ സ്പീക്കര്‍ക്ക് വിവേചനാധികാരം നിലനില്‍ക്കുന്നുണ്ടെങ്കിലും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മാത്രമേ സുമിത്രാ മഹാജന്‍ അന്തിമ തീരുമാനം കൈക്കൊള്ളാന്‍ സാധ്യതയുള്ളു. അതേസമയം പാര്‍ലിമെന്റിന്റെ ഉപസമിതികളില്‍ കോണ്‍ഗ്രസിന് അധ്യക്ഷ സ്ഥാനമടക്കമുള്ളവ നല്‍കുന്നതടക്കമുള്ള കാര്യങ്ങളാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്.
44 അംഗങ്ങള്‍ മാത്രമാണ് കോണ്‍ഗ്രസിന് ലോക്‌സഭയില്‍ ഉള്ളത്. 10 ശതമാനം അംഗങ്ങളുള്ള കക്ഷിക്കാണ് പ്രതിപക്ഷ നേതൃസ്ഥാനം നല്‍കുക. 10 അംഗങ്ങളുടെ കുറവാണ് കോണ്‍ഗ്രസിനുള്ളത്.
അതേസമയം എ ഐ എ ഡി എം കെക്ക് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം നല്‍കാന്‍ ബി ജെ പി ആലോചിക്കുന്നുണ്ട്.

Latest