Connect with us

Ongoing News

കോളജ് മാഗസിനില്‍ മോദിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപണം: ആറ് പേര്‍ അറസ്റ്റില്‍

Published

|

Last Updated

കുന്നംകുളം: കഴിഞ്ഞ വര്‍ഷം ഇറക്കിയ കോളജ് മാഗസിനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീര്‍ത്തിപ്പെടുത്തും തരത്തില്‍ ചിത്രം പ്രസിദ്ധീകരിച്ച സംഭവത്തില്‍ ആറ് പേര്‍ അറസ്റ്റില്‍. കുന്നംകുളം ഗവ. പോളിടെക്‌നിക്ക് കോളജ് മാഗസിന്‍ സ്റ്റാഫ് എഡിറ്റര്‍ ഗോപി, സ്റ്റുഡന്റ്‌സ് എഡിറ്റര്‍ പ്രവീണ്‍, മാഗസിന്‍ കമ്മിറ്റി അംഗങ്ങളായ നിഖില്‍, ജിസ്‌മോന്‍ ജെയിംസ്, കെ എം ശ്യാം, പ്രസ് ഉടമ രാജീവ് എന്നിവരെയാണ് സി ഐ. കൃഷ്ണദാസ് അറസ്റ്റ് ചെയ്തത്.
സമാധാന അന്തരീക്ഷം തകര്‍ക്കും വിധത്തിലുള്ള പ്രവര്‍ത്തനത്തിലേര്‍പ്പെട്ടു എന്നു കാണിച്ച് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153ാം വകുപ്പാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇവരെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. കഴിഞ്ഞ വര്‍ഷം ഇറക്കിയ കോളജ് മാഗസിനില്‍ നെഗറ്റീവ് ഫെയ്‌സ് എന്ന തലക്കെട്ടില്‍ ഹിറ്റ്‌ലര്‍, ഉസാമ ബിന്‍ലാദന്‍ എന്നിവര്‍ക്കൊപ്പമാണ് മോദിയുടെ ചിത്രം പ്രസിദ്ധീകരിച്ചിരുന്നത്. ഈ മാഗസിനാണ് മോദി പ്രധാനമന്ത്രിയായ സാഹചര്യത്തില്‍ വിവാദമായത്.

Latest