Connect with us

National

യുവതി പോലീസ് സ്‌റ്റേഷനുള്ളില്‍ ബലാത്സംഗത്തിനിരയായി

Published

|

Last Updated

ഹാമിര്‍പൂര്‍: ഉത്തര്‍പ്രദേശില്‍ യുവതി പോലീസ് സ്‌റ്റേഷനുള്ളില്‍ ബലാത്സംഗത്തിന് ഇരയായി. ഹമിര്‍പൂരില്‍ ഒരു സബ്ഇന്‍സ്‌പെക്ടറും മൂന്ന് കോണ്‍സ്റ്റബിള്‍സും ചേര്‍ന്നാണ് യുവതിയെ ബലാത്സംഗത്തിനിരയാക്കിയത്. സബ്ഇന്‍സ്‌പെക്ടറെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റ് മൂന്ന് പോലീസുകാര്‍ക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്. രണ്ട് ദളിത് പെണ്‍കുട്ടികളെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ ഉള്‍പ്പെടെ നിരവധി കേസുകളില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വിമര്‍ശനങ്ങള്‍ നേരിടുന്നതിനിടെയാണ് ഇത്തരത്തില്‍ ഒരു കേസ് കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.