Connect with us

Gulf

വേള്‍ഡ് എക്‌സ്‌പോ: 2.77 ലക്ഷം തൊഴില്‍ അവസരം സൃഷ്ടിക്കും

Published

|

Last Updated

ദുബൈ: വേള്‍ഡ് എക്‌സ്‌പോ 2020ന്റെ ഭാഗമായി ദുബൈയില്‍ 2.77 ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് ദുബൈ ട്രേഡ്, ദുബൈ വേള്‍ഡ് സി ഇ ഒ മഹ്മൂദ് അഹമ്മദ് അല്‍ ബസ്തകി അഭിപ്രായപ്പെട്ടു. ദുബൈ വെല്ലോംഗ്‌ഗോജ് യൂനിവേഴ്‌സിറ്റിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യ മൂലധന വികസനം നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തിലായിരുന്നു മഹ്മൂദ് അഹമ്മദ് സംസാരിച്ചത്.
ദുബൈയില്‍ എക്‌സ്‌പോ 2020 വരുന്നത് ധാരാളം തൊഴില്‍ അവസരം സൃഷ്ടിക്കപ്പെടാന്‍ ഇടയാക്കും. ഇത് മുന്നില്‍ കണ്ടുള്ള പാഠ്യപദ്ധതികളും കോഴ്‌സുകളുമാണ് സര്‍വകലാശാലകള്‍ തയാറാക്കേണ്ടതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
ഫുജൈറ നഗരസഭയുടെ എക്‌സലന്‍സ് ആന്‍ഡ് സ്ട്രാറ്റജി മാനേജര്‍ അബ്ദുല്‍ അസീസ് ബിന്‍ കറം, ഗെരാബ് നാഷനല്‍ എന്റര്‍ പ്രൈസസ് കോര്‍പറേറ്റ് എക്‌സലന്‍സ് ആന്‍ഡ് എച്ച് ആര്‍ സീനിയര്‍ വൈസ് പ്രസിഡന്റ് റൊണാള്‍ഡ് യൂപ്പില്‍, സായിദ് യൂനിവേഴ്‌സിറ്റി ഫിനാന്‍സ് ഓഫീസറും ചീഫ് അഡ്മിനിസ്‌ട്രേറ്ററുമായ സ്വാദിഖ് അല്‍ മുല്ല, മാജിദ് അല്‍ ഫുത്തൈം എച്ച് ആര്‍ വൈസ് പ്രസിഡന്റ് ഫരീദ അബ്ദുല്ല എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

 

Latest