Connect with us

Gulf

ഹെറോയിന്‍: കര്‍ഷകന് പത്ത് വര്‍ഷം തടവ്‌

Published

|

Last Updated

ദുബൈ: 5.3 കിലോഗ്രാം ഹെറോയിന്‍ കൈവശം വെച്ച കര്‍ഷകന് 10 വര്‍ഷം തടവ്. വിതരണം ചെയ്യാനായി ഹെറോയിന്‍ സൂക്ഷിച്ച കേസിലാണ് ദുബൈ പ്രാഥമിക കോടതി ശിക്ഷ വിധിച്ചത്. അല്‍ കവനീജില്‍ മരത്തിന് മുകളിലായിരുന്നു ഹെറോയിന്‍ രഹസ്യമായി സൂക്ഷിച്ചത്. പാക്കിസ്ഥാന്‍ സ്വദേശിയായ കര്‍ഷകന് തടവിനൊപ്പം 50,000 ദിര്‍ഹം പിഴയും കോടതി വിധിച്ചിട്ടുണ്ട്.
പ്രതിക്ക് വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രൊസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്. വില്‍പനക്കായല്ല മയക്കുമരുന്നു സൂക്ഷിച്ചതെന്നും സ്വന്തം നാട്ടുകാരന്‍ മറ്റൊരാള്‍ക്ക് നല്‍കാന്‍ ഏല്‍പ്പിച്ചതായിരുന്നുവെന്നുമായിരുന്നു പ്രതിയുടെ വാദം.
ശിക്ഷാ കാലാവധി അവസാനിച്ചാല്‍ പ്രതിയെ നാടുകടത്തണമെന്നും കേസില്‍ വിധി പറഞ്ഞ പ്രിസൈഡിംഗ് ജഡ്ജ് മുഹമ്മദ് ജമാല്‍ ഉത്തരവിട്ടിട്ടുണ്ട്.

---- facebook comment plugin here -----

Latest