Connect with us

Gulf

ദുബൈ റിയല്‍ എസ്റ്റേറ്റ് 10,000 കോടി കവിഞ്ഞു

Published

|

Last Updated

ദുബൈ: ദുബൈയില്‍ 10,000 കോടിയില്‍ അധികം ദിര്‍ഹത്തിന്റെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ രജിസ്റ്റര്‍ ചെയ്തതായി ദുബൈ ലാന്റ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി. 2014ന്റെ ആദ്യ അഞ്ചു മാസങ്ങളിലെ കണക്കാണ് പ്രസിദ്ധപ്പെടുത്തിയിരിക്കുന്നതെന്നും ഇത് 10,100 കോടി ദിര്‍ഹത്തിന് മുകളില്‍ വരുമെന്നും ലാന്റ് ഡിപ്പാര്‍ട്‌മെന്റ് ഡയറക്ടര്‍ ജനറല്‍ സുല്‍ത്താന്‍ ബുട്ടി ബിന്‍ മെജ്‌റാന്‍ വെളിപ്പെടുത്തി.
26,645 റിയല്‍ എസ്റ്റേറ്റ് ഇടപാടുകളാണ് മൊത്തത്തില്‍ നടന്നത്. 16,743 നിക്ഷേപകരാണ് ഇതില്‍ പങ്കാളികളായത്. റിയല്‍ എസ്റ്റേറ്റ് രംഗത്ത് ഈ അടുത്ത കാലത്ത് ദൃശ്യമായ ഈ ഉണര്‍വ് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദുബൈയില്‍ നിക്ഷേപം നടത്തുന്നത് നേട്ടമുണ്ടാക്കുമെന്ന തിരിച്ചറിവാണ് നിക്ഷേപകരെ ആകര്‍ഷിക്കുന്നത്.
മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് യു എ ഇയില്‍ പ്രത്യേകിച്ചും ദുബൈയില്‍ രജിസ്‌ട്രേഷന്‍ ഫീസ് കുറവാണ്. നാലു ശതമാനം ഫീസ് ഈടാക്കാന്‍ തീരുമാനിച്ചത് ഊഹക്കച്ചവടത്തിന് അറുതി വരുത്താന്‍ സഹായകരമായിട്ടുണ്ട്.
ബ്രിട്ടനില്‍ രജിസ്‌ട്രേഷന്‍ ഫീസ് 15 ശതമാനം വരെയാണ്. മലേഷ്യയില്‍ 10 ശതമാനം വരെയും ഫ്രാന്‍സില്‍ ആറും, ജപ്പാനില്‍ 5.8 ഉം ഇന്ത്യയില്‍ 7.3 ഉം പാക്കിസ്ഥാനില്‍ 7.8 ഉം മിന മേഖലയില്‍ 6.9 ശതമാനവുമാണ് ഇതെന്നും ബിന്‍ മെജ്‌റന്‍ വിശദീകരിച്ചു.

 

Latest