Connect with us

National

നയപ്രഖ്യാപനം വെറും പ്രഖ്യാപനമല്ല: പ്രധാനമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി:രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തില്‍ പറഞ്ഞ കാര്യങ്ങളെല്ലാം നടപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി.ലോക്‌സഭയില്‍ നയപ്രഖ്യാപന ചര്‍ച്ചയ്ക്കുള്ള പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.നയപ്രഖ്യാപനം വെറും പ്രഖ്യാപനമാകില്ല.സര്‍ക്കാര്‍ ദരിദ്രര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കും.ദാരിദ്ര്യം ഇല്ലാതാക്കാനുള്ള ഏറ്റവും നല്ല ആയുധം വിദ്യാഭ്യാസമാണ്.കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കും.കൃഷിയില്‍ ആധുനിക സമീപനം കൊണ്ടുവരും.സാങ്കേതിക വിദ്യ ഗ്രാമങ്ങളിലെത്തിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പണപ്പെരുപ്പം നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കും.വികസനത്തിന്റെ കാലമാണ് ഇനി.സ്ത്രീ സുരക്ഷ ഉറപ്പു വരുത്തും.കേരളത്തിലെ കുടുംബ ശ്രീ പദ്ധതി രാജ്യത്തിനാകെ മാതൃകയാണ്.അംഗബലത്തിന്റെ അഹങ്കാരം തനിക്കില്ല.പ്രതിപക്ഷത്തിന്റെ സഹകരണം പ്രധാനമാണെന്നും നരേന്ദ്ര മോഡി പറഞ്ഞു.