Connect with us

National

പുതിയ കരസേനാ മേധാവിക്കെതിരെ വി കെ സിങ്; മാറ്റമില്ലെന്ന് ജെയ്റ്റ്‌ലി

Published

|

Last Updated

ന്യൂഡല്‍ഹി:പുതിയ കരസേനാ മേധാവി ലഫ്.ജനറല്‍ ദല്‍ബീര്‍ സിങ് സുഹാഗിനെതിരെ മുന്‍ കരസേനാമേധാവിയും കേന്ദ്രമന്ത്രിയുമായ വി കെ സിങ്.നിരപരാധികളെ കൊന്നൊടുക്കുകയും കൊള്ളയടിക്കുകയും ചെയ്ത സേനായൂണിറ്റിന്റെ സംരക്ഷകനാണ് പുതിയ മേധാവിയെന്ന് വി കെ സിങ് ആരോപിച്ചു.ഇത്തരക്കാരെ എന്തിന് സംരക്ഷിക്കണമെന്നും അദ്ദേഹം ചോദിച്ചു.

വി കെ സിങ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ഇരുസഭകളും തടസ്സപ്പെട്ടു.എന്നാല്‍ കരസേനാ മേധാവിയുടെ നിയമനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.സേനയെക്കുറിച്ച് രാഷ്ട്രീയ ആരോപണം ഉന്നയിക്കുന്നതില്‍ നിന്ന് എല്ലാവരും പിന്‍മാറണമെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

സുഹാഗിന് സ്ഥാനക്കയറ്റം നല്‍കുന്നതിനെതിരെ സുപ്രീംകോടതിയില്‍ ഹരജി സമര്‍പ്പിക്കപ്പെട്ടിരുന്നു.ഇതിനെത്തുടര്‍ന്ന് വി കെ സിങ് കരസേനാമേധാവിയായിരിക്കെ സുഹാഗിനെതിരെ നടപടിയെടുത്തത് ദുരുദ്ദേശ പരമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി.ഇതാണ് പ്രതിപക്ഷം വി കെ സിങിന്റെ രാജി ആവശ്യപ്പെടാന്‍ കാരണം.

---- facebook comment plugin here -----

Latest