Connect with us

Kerala

മദ്യവില്‍പന വര്‍ധിച്ചെന്ന് മന്ത്രി ബാബു

Published

|

Last Updated

തിരുവനന്തപുരം:സംസ്ഥാനത്ത് മദ്യ വില്‍പന കുറഞ്ഞിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി ബാബു നിയമസഭയില്‍ പറഞ്ഞു.നിലവാരമില്ലാത്ത ബാറുകള്‍ അടച്ചശേഷവും മദ്യ ഉപയോഗം വര്‍ധിച്ചു.ബിവറേജസുകള്‍ വഴി കഴിഞ്ഞ വര്‍ഷം മെയ് മാസം വിറ്റതിനേക്കാള്‍ ഏഴു ലക്ഷം ലിറ്റര്‍ അധികം കഴിഞ്ഞ മാസം വിറ്റു.ബിവറേജസ് കോര്‍പ്പറേഷന് 200 കോടിയുടെ അധിക വരുമാനം ഉണ്ടായതായും മന്ത്രി നിയമസഭയെ അറിയിച്ചു.ബോധവല്‍ക്കരണത്തിലൂടെ യുവതലമുറയെ മദ്യപാനശീലത്തില്‍നിന്ന് മുക്തമാക്കാനുള്ള  നടപടി സ്വീകരിക്കണം.ഘട്ടം ഘട്ടമായി മദ്യവര്‍ജനം നടപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

Latest