Connect with us

Kerala

പ്രധാനമന്ത്രി ഹിറ്റ്‌ലര്‍ക്കൊപ്പം: വിവാദ മാഗസിന്‍ പിന്‍വലിച്ചു

Published

|

Last Updated

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ ചിത്രം പ്രസിദ്ദീകരിച്ച കോളജ് മാഗസിന്‍ പിന്‍വലിച്ചു. കുന്ദംകുളം ഗവ. പോളിടെക്‌നിക് കോളജ് മാഗസിനാണ് പിന്‍വലിച്ചത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് കോളജ് പ്രിന്‍സിപ്പല്‍ക്കും എഡിറ്റര്‍ക്കുമെതിരെ പോലീസ് കേസെടുത്തിരുന്നു.

ഫേസ്ബുക്ക് മാതൃകയില്‍ അണിയിച്ചൊരുക്കിയ മാഗസിനില്‍ വീരപ്പന്‍, ബിന്‍ലാദന്‍, ഹിറ്റ്‌ലര്‍ തുടങ്ങിയവരോടൊപ്പം മോഡിയുടെ കൂടി പടം ചേര്‍ത്ത് “നഗറ്റീവ് ഫെയ്‌സസ്” എന്ന പേരിലാണ് പ്രസിദ്ദീകരിച്ചത്. ഇതിനെതിരെ ബി ജെ പി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ രംഗത്തെത്തുകയായിരുന്നു. അതേസമയം, കഴിഞ്ഞ ഫെബ്രുവരിയിലാണ് മാഗസിന്‍ പ്രസിദ്ദീകരിച്ചതെന്നും അതിനാല്‍ ഇപ്പോഴത്തെ വിവാദം അനാവശ്യമാണെന്നും സ്റ്റുഡന്റ് എഡിറ്റര്‍ പ്രവീണ്‍ കുമാര്‍ പറഞ്ഞു.

---- facebook comment plugin here -----

Latest