Connect with us

Kerala

പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി

Published

|

Last Updated

തിരുവനന്തപുരം:എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരായ ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി.ഇന്നലെ കേരള,കാലിക്കറ്റ് സര്‍വകലാശാലകളിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിനുനേരെ പൊലീസ് ലാത്തിച്ചാര്‍ജ് ചെയ്തിരുന്നു.

വൈസ് ചാന്‍സലര്‍ തസ്തികയുടെ മാന്യത സര്‍ക്കാര്‍ ഇല്ലാതാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു.കള്ളന്‍മാരെയും കൊള്ളക്കാരെയും വിസി ആക്കാന്‍ സര്‍ക്കാറിന് മടിയില്ല.ഇങ്ങനെ പോയാല്‍ സരിതയേയും ബിജുരാധാകൃഷണനേയും വി സി ആക്കാന്‍ സര്‍ക്കാര്‍ മടിക്കില്ലെന്നും വിഎസ് പറഞ്ഞു.