Connect with us

National

ഗോപിനാഥ് മുണ്ടെയുടെ മരണം സിബിഐ അന്വേഷിക്കും

Published

|

Last Updated

ന്യൂഡല്‍ഹി:അന്തരിച്ച കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെയുടെ മരണം സിബിഐ അന്വേഷിക്കും.കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷണത്തിനുള്ള ഉത്തരവിറക്കി.മരണത്തില്‍ എന്തെങ്കിലും ദുരൂഹതയുണ്ടോ എന്ന് പരിശോധിക്കുകയാണ് ലക്ഷ്യം.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് കാറപകടത്തില്‍ ഗോപിനാഥ് മുണ്ടെ മരിച്ചത്.അപകടത്തെത്തുടര്‍ന്നുണ്ടായ ഹൃദയസ്തംഭനമാണ് മരണകാരണമെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.ബിജെപി മഹാരാഷ്ട്ര ഘടകവും ശിവസേനയും എന്‍സിപിയും സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

 

Latest