Connect with us

National

വികസനത്തിന് ഊന്നല്‍ നല്‍കി നയപ്രഖ്യാപനം

Published

|

Last Updated

ന്യൂഡല്‍ഹി:രാഷ്ട്രപതി പ്രണബ് മുഖര്‍ജി പാര്‍ലമെന്റില്‍ നയപ്രഖ്യാപന പ്രസംഗം നടത്തി.മോഡി സര്‍ക്കാറിന്റെ ആദ്യ നയപ്രഖ്യാപനമാണിത്.ബിജെപിയുടെ പ്രകടനപത്രികയിലെ വാദഗ്ദാനങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടാണ് നയപ്രഖ്യാപനം.
ഭക്ഷ്യ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് പ്രഥമ പരിഗണനല്‍കും.പണപ്പെരുപ്പം നിയന്ത്രിച്ച് രാജ്യത്തിന്റെ വളര്‍ച്ച ത്വരിതപ്പെടുത്തും.കാര്‍ഷിക മേഖലയില്‍ പൊതു-സ്വകാര്യ പങ്കാളിത്തം വര്‍ധിപ്പിക്കും.ഗ്രാമ-നഗര അന്തരം ഇല്ലാതാക്കും.കര്‍ഷക ആത്മഹത്യ ഇല്ലാതാക്കും.നികുതി ഘടന ലഘൂകരിക്കും.
സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയാന്‍ നിയമം കര്‍ക്കശമാക്കും.പാര്‍ലമെന്റില്‍ വനിതകള്‍ക്ക് 33 ശതമാനം സംവരണം ഉറപ്പാക്കും.
ദേശീയ വിദ്യാഭാസ നയം നടപ്പിലാക്കും.എല്ലാ സംസ്ഥാനങ്ങളിലും ഐഐടിയും ഐഐഎമ്മും സ്ഥാപിക്കും.മദ്രസകളുടെ നവീകരണത്തിന് പദ്ധതി ആവിഷ്‌കരിക്കും.പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രത്യേക പദ്ധതി ആവിഷ്‌കരിക്കും.എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കും.കുടിവെള്ളക്ഷാമം ഇല്ലാതാക്കും.

കുറഞ്ഞ ചിലവില്‍ വിമാനത്താവളങ്ങള്‍ നിര്‍മിക്കും.തുറമുഖ നവീകരണം വേഗത്തിലാക്കും.വികസനത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് തുല്യപങ്കാളിത്തം ഉറപ്പാക്കും.കശ്മീരി പണ്ഡിറ്റുകളെ ജന്മനാട്ടിലേക്ക് തിരികെ കൊണ്ടുവരും.പ്രതിരോധ മേഖല ശക്തിപ്പെടുത്തും.സൈനികരെ ആധുനിക വല്‍ക്കരിക്കും.നക്‌സല്‍ ഭീഷണി നേരിടാന്‍ സംസ്ഥാനങ്ങളുമായി ചര്‍ന്ന് പദ്ധതി ആവിഷ്‌കരിക്കും.
ലോക്പാല്‍ ശക്തിപ്പെടുത്തി അഴിമതി തടയും.കള്ളപ്പണം തിരിച്ചുപിടിക്കും കരിഞ്ചന്ത അവസാനിപ്പിക്കും.ആഗോള വ്യാപാരം ശക്തിപ്പെടുത്തും.പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തും.സമഗ്ര ആരോഗ്യനയം നടപ്പിലാക്കും.തുടങ്ങിയവയാണ് രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിലെ പ്രധാന കാര്യങ്ങള്‍.
തെരഞ്ഞെടുപ്പിലുണ്ടായ വര്‍ധിച്ച ജനപങ്കാളിത്തം ജനാധിപത്യത്തിന്റെ വിജയമാണെന്ന് രാഷ്ട്രപതി നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.കുറ്റമറ്റ തെരഞ്ഞെടുപ്പ് നടത്തിയതിന് ഇലക്ഷന്‍ കമീഷനെ രാഷട്രപതി അഭിനന്ദിച്ചു.

Latest