Connect with us

International

കറാച്ചിയില്‍ തീവ്രവാദി ആക്രമണം;28 മരണം

Published

|

Last Updated

ഇസ്‌ലാമാബാദ്:പാകിസ്ഥാനിലെ കറാച്ചിയില്‍ തീവ്രവാദി ആക്രമണത്തില്‍ തീവ്രവാദികള്‍ ഉള്‍പ്പെടെ 28 പേര്‍ കൊല്ലപ്പെട്ടു.ഇതില്‍ 10 പേര്‍ തീവ്രവാബികളാണ്..കറാച്ചി ജിന്നാ അന്താരാഷ്ട്ര വിമാനത്താവലത്തിലാണ് ആക്രമണം.സുരക്ഷാ ഉദ്യോഗസ്ഥരുടെ വേഷത്തില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചാണ് തീവ്രവാദികള്‍ വിമാനത്താവളത്തില്‍ പ്രവേശിച്ചത്.സുരക്ഷാസേനയും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ പത്ത് മണിക്കൂറോളം നീണ്ടതായാണ് റിപ്പോര്‍ട്ട്.ആക്രമണത്തെത്തുടര്‍ന്ന് ഇവിടെനിന്നുള്ള വിമാനഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.ആക്രമണത്തിന്റെ ഉതരവാദിത്വം തെഹ്‌രീകെ താലിബാന്‍ ഏറ്റെടുത്തു.

Latest