Connect with us

Kerala

സംസ്ഥാന നേതൃത്വത്തിനെതിരെ വി എസ്

Published

|

Last Updated

ന്യൂഡല്‍ഹി:സംസ്ഥാന നേതൃത്വത്തിന്റെ പിടിപ്പുകേടു കൊണ്ടാണ് ആര്‍എസ്പി മുന്നണി വിട്ടതെന്ന് വിഎസ് അച്യുതാനന്ദന്‍ കേന്ദ്രകമ്മിറ്റിയില്‍.നേതൃത്വത്തിന്റെ നിലപാടുകള്‍ മുന്നണിയെ ദുര്‍ബലമാക്കിയെന്നും വിഎസ് കുറ്റപ്പെടുത്തി.എഴുതി തയ്യാറാക്കിയ പ്രസംഗത്തിലാണ് വിഎസ് സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചത്.സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കീഴ്ഘടകങ്ങളെ വിശ്വാസത്തിലെടുക്കുന്നില്ലെന്ന വിമര്‍ശനവും വിഎസ് ഉയര്‍ത്തി.ടിപി വധവും തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചു.ടി പി വധത്തിലെ പാര്‍ട്ടി നിലപാടുകള്‍ ജനങ്ങളെ ബോധ്യപ്പെടുത്താനായില്ലെന്നും വി എസ് പറഞ്ഞു.

Latest